Asianet News MalayalamAsianet News Malayalam

നല്ല സിന്ദൂരം ഇനി വീട്ടിൽ തയ്യാറാക്കാം

വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. പരിശുദ്ധ സിന്ദൂരം ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

how make home made Sindoor powder
Author
Trivandrum, First Published Jan 23, 2020, 12:39 PM IST

വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്.  ഇന്ന് കടകളിൽ വിൽക്കപ്പെടുന്നത് കെമിക്കലുകൾ അടങ്ങിയ സിന്ദൂരമാണ്.

ഇന്ത്യയിലും അ​മേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഈയത്തി​ൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പരിശുദ്ധ സിന്ദൂരം ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

സിന്ദൂരം തയ്യാറാക്കുന്ന വിധം...

    വേണ്ട ചേരുവകൾ...

  ശുദ്ധമായ മഞ്ഞള്‍പൊടി      100 ​ഗ്രാം 
  ചെറുനാരങ്ങാനീര്                5 നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം....

ആദ്യം നാരങ്ങാനീരിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. 

പത്തുമിനിട്ടോളം ഇളക്കുക. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് ഒരു തട്ടത്തിൽ തട്ടി വെയിലത്ത് ഉണക്കാൻ വയ്ക്കുക.

ഇപ്രകാരം ‌അഞ്ചോ ആറോ ദിവസം വരെ ഉണക്കുക ( ചെറുതായി കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്). നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിക്കാവുന്നതാണ്. ശേഷം ഉപയോ​ഗിക്കുക. 


 

Follow Us:
Download App:
  • android
  • ios