ശരീരഭാരം കുറയ്ക്കുന്നവരുടെ കഥകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്.  കാരണം ശരീരഭാരം കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പട്ടിണി കിടന്ന് ഒന്നും തടി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ തടി കുറയ്ക്കാന്‍ ഒരു വഴിയുണ്ട്. നന്നായി ഉറങ്ങുക എന്നതാണ് ആ വഴി. 

നന്നായി ഉറങ്ങിയാല്‍ തടി കുറയ്ക്കാന്‍ കഴിയുമെന്ന്  Centre for Health and Human Performance പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും നന്നായി ഉറങ്ങാറില്ല. ഇതേ അഭിപ്രായമാണ് നാഷണല്‍ സ്ലീപ് ഫൌഡേഷനും (National Sleep Foundation) പറയുന്നത്. അമിത വണ്ണം കുറയ്ക്കാന്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് നാഷണല്‍ സ്ലീപ് ഫൌഡേഷന്‍ പറയുന്നത്.