Asianet News MalayalamAsianet News Malayalam

കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍ ഇതാ വഴിയുണ്ട് !

ശരീരവും മുഖവും അഴകോടെ ഇരുന്നാലും കഴുത്തിൽ വന്നു ചേരുന്ന കറുപ്പു നിറം ചിലപ്പോൾ തലവേദനയാകാം.  കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും.

how these remedies can whiten your neck
Author
Thiruvananthapuram, First Published Dec 17, 2019, 2:30 PM IST

ശരീരവും മുഖവും അഴകോടെ ഇരുന്നാലും കഴുത്തിൽ വന്നു ചേരുന്ന കറുപ്പു നിറം ചിലപ്പോൾ തലവേദനയാകാം.  കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പു നിറം മാറാത്തതു വലിയബുദ്ധിമുട്ടാകുന്നുണ്ടോ ? 

എങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിച്ചുനോക്കാവുന്ന ചില ടിപ്പുകള്‍ ഇതാ:

ഒന്ന്...

പഴം അരച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും. 

രണ്ട്...

റവ തൈരിൽ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും. 

മൂന്ന്...

ആപ്പിളും കദളിപ്പഴവും സ്‌ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത്  കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. 

നാല്...

രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ ചെയ്യുന്നത് നല്ലതാണ്. 

അഞ്ച്...

രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും. 

Follow Us:
Download App:
  • android
  • ios