Asianet News MalayalamAsianet News Malayalam

വൈറ്റ്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം ? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം

വൈറ്റ്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.  മൂക്കിനിരുവശവും ആണ് ഇവ കൂടുതലായും  കാണപ്പെടുന്നത്.

how to get from whiteheads
Author
Thiruvananthapuram, First Published Dec 23, 2019, 3:34 PM IST

വൈറ്റ്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവും ആണ് ഇവ കൂടുതലായും  കാണപ്പെടുന്നത്. 

how to get from whiteheads

 

പഞ്ചസാരയും തേനും യോജിപ്പിച്ച് മുഖത്ത് നന്നായി സ്ക്രബ്ബ്‌ ചെയ്യുന്നത് വൈറ്റ്ഹെഡ്സ്‌ മാറാൻ സഹായിക്കും. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് വൈറ്റ്ഹെഡ്സുള്ള ഭാഗങ്ങളിൽ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകുന്നതും ഫലപ്രദമാണ്.

how to get from whiteheads

 

കടലമാവ് മുഖത്തെ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. കഴുകുന്നതിനു മുന്‍പ് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാന്‍ ഏറെ ഗുണം ചെയ്യും. 

വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ പെട്ടെന്ന് പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ എടുത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് പുരട്ടുക. 15 മിനിട്ടോളം ഇത് തുടരാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

how to get from whiteheads

 

 

Follow Us:
Download App:
  • android
  • ios