മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വീട്ടിലുണ്ടാക്കാം എന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നു... 

എണ്ണമയമുള്ള ചര്‍മ്മം ചിലരെ എങ്കിലും അലട്ടുന്നുണ്ടാകാം. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അത്തരത്തില്‍ എണ്ണമയമുളള ചര്‍മ്മമുളളവര്‍ക്ക് വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഒരു മാസ്കിനെ കുറിച്ചാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് പറയുന്നത്.

ഇതിനായി ബദാം നന്നായി പൊടിച്ചത് രണ്ട് ടീസ്പൂണ്‍ എടുക്കണം. അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം വരെ ചെയ്യാമെന്നും അനില ജോസഫ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. 

View post on Instagram

ഒപ്പം എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ദിവസവും മൂന്ന് നേരം മുഖം കഴുകുന്നത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും എന്നും അനില പറയുന്നു. 

അതുപോലെ തന്നെ, ഭക്ഷണ കാര്യത്തിലും വളരെ അധികം ശ്രദ്ധിക്കണം. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. എണ്ണയില്‍ വറുത്ത ഭക്ഷണം, ജങ്ക് ഫുഡ്, പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കണം. 

Also Read: കരുത്തുറ്റ തലമുടി വേണോ? മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നത് കേള്‍ക്കൂ...