Asianet News MalayalamAsianet News Malayalam

Mindfulness Training : വൈകാരിക തകർച്ചയെ നേരിടാനുള്ള മാർഗങ്ങൾ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എഴുതുന്നത്...

ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക- അതാണ് Mindfulness training എന്നതിനെ ലളിതമായി പറയാൻ കഴിയുക. പക്ഷേ ഒരു പ്രവർത്തി ചെയ്യുമ്പോൾ അതിനിടയിൽ മനസ്സിലൂടെ ചിന്തകളുടെ അമിതമായ വരവ്. ഭ്രാന്തു പിടിപ്പിക്കുന്ന നിലയിൽ ഒരു ശല്യമായി ചിന്തകൾ മാറുന്നു എന്നാണ് അവയെപ്പറ്റി അതിലൂടെ കടന്നുപോകുന്നവർ പറയാറുള്ളത്. 

How To Practice Mindfulness Meditation
Author
Trivandrum, First Published Mar 30, 2022, 11:41 AM IST

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ. മനസ്സിന്റെ താളം തെറ്റിപോകുകയാണോ എന്നുപോലും തോന്നിപോകും. ഈ ചിന്തകൾ വലിയൊരു ചിലന്തി വലകൂട്ടി മനസ്സിൽ സ്ഥിരതാമസം ആക്കിയപോലെ. ഒന്നും ചിന്തിക്കാതെ ഒന്നിനെപ്പറ്റിയും ആധിപിടിക്കാതെ ഒരു ദിവസമെങ്കിലും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും. 

ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട… ഉറങ്ങാം, അപ്പോൾ ചിന്തകൾ വരില്ലല്ലോ എന്ന് കരുതിയാൽ ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല. ഈ നശിച്ച ചിന്തകൾ ഒന്നില്ലാതെ ആയിരുന്നെങ്കിൽ എന്നു തോന്നിപോകും. ജോലിയിൽ ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥ, പഠിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ വയ്ക്കാൻ കഴിയാതെ വരിക, ഒരു അവധി കിട്ടിയാൽ ഈ ചിതകൾ കാരണം ആ ദിവസംപോലും മനസ്സിനല്പം സമാധാനം കിട്ടാതെപോകുക- ഇവയെല്ലാമാകും വൈകാരികമായി തകർച്ച നേരിടുന്നവരുടെ അവസ്ഥ.

ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക- അതാണ് Mindfulness training എന്നതിനെ ലളിതമായി പറയാൻ കഴിയുക. പക്ഷേ ഒരു പ്രവർത്തി ചെയ്യുമ്പോൾ അതിനിടയിൽ മനസ്സിലൂടെ ചിന്തകളുടെ അമിതമായ വരവ്. ഭ്രാന്തു പിടിപ്പിക്കുന്ന നിലയിൽ ഒരു ശല്യമായി ചിന്തകൾ മാറുന്നു എന്നാണ് അവയെപ്പറ്റി അതിലൂടെ കടന്നുപോകുന്നവർ പറയാറുള്ളത്. അതുകൊണ്ടു തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പ്രത്യേക ട്രെയിനിങ്ങിലൂടെ പഠിച്ചെടുക്കേണ്ട ഒരു സ്കിൽ തന്നെയാണ് Mindfulness.

എന്നെ ഒന്നിനും കൊള്ളില്ല 
ഞാൻ എന്തിനിങ്ങനെ മറ്റുള്ളവർക്ക് ഒരു ശല്യമാകണം 
മുൻപ് ജീവിതത്തിൽ നടന്ന ദുഃഖകരമായ അനുഭവങ്ങളുടെ ഓർമ്മകൾ, അവ മുറിവുകൾ കുത്തിനോവിക്കുംപോലെ 
കുറ്റബോധം 
സ്വയം ശപിക്കൽ 
സ്വയം ക്ഷമിക്കാനാവാത്ത അവസ്ഥ 
ഒറ്റയ്ക്കാണ് എന്ന തോന്നൽ 
ഭാവിയെപ്പറ്റിയുള്ള വലിയ ആധി 

ഈ ചിന്തകൾ ഉള്ളപ്പോൾ മനസ്സാകെ തകർന്ന് ശരീരമാകെ വലിഞ്ഞു മുറുകിയ അവസ്ഥ 
ചിലപ്പോൾ മരിക്കാൻ പോകുകയാണോ എന്നും മറ്റുചിലപ്പോൾ മരണമാണ് നല്ലതെന്നും തോന്നുന്ന അവസ്ഥ 
എന്തുകൊണ്ടാണ് വൈകാരിക തകർച്ച ചില ആളുകളിൽ പലപ്പോഴായി ആവർത്തിക്കുന്നത് 
ഇപ്പോൾ കൗമാരക്കാരിൽ ഏറ്റവുമധികം കണ്ടുവരുന്ന മാനസിക പ്രശ്നം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം വൈകാരികതയുടെ അസ്ഥിരത (emotional instability) എന്നതാണ്. ‌‌

കൗമാരക്കാരിൽ മാത്രമല്ല ഇവ പരിഹരിക്കാൻ ശ്രമിക്കാത്ത കാരണത്താൽ മുതിർന്നവരിൽ ഇതു വ്യക്തിത്വ വൈകല്യമായി മാറിയേക്കാവുന്ന ഒരവസ്ഥയാണ്. ഇതിനു കാരണമായി പറയാനാവുക ഒരു വ്യക്തിയുടെ സ്വഭാവത്തിൽ തുടക്കം മുതലേ കാണാനാവുന്ന ചില പ്രത്യേകതകളും അതോടൊപ്പം തന്നെ വ്യക്തിയുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും മാനിക്കാതെ പോകുന്ന സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നതുമാണ്.

ഇവർക്ക് വളരെ സെൻസിറ്റീവായ പ്രകൃതം ആയിരിക്കും. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നു തന്നെ അമിത വൈകാരികമായി പ്രതികരിക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രതികരണത്തിനു ശേഷം സാധാരണ മാനസികാവസ്ഥയിലേക്കെത്താൻ സമയം അധികമായി എടുക്കുകയും ചെയ്യും.

സാധാരണ ഒരു വ്യക്തി ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചാൽ അല്ലെങ്കിൽ ടെൻഷൻ നേരിട്ടാൽ സാധാരണ നിലയിലേക്ക് എത്താൻ എത്ര സമയം എടുക്കുമോ അതിലും വളരെ കൂടുതൽ സമയം ഇവർക്ക് ആവശ്യമായി വരും. അതുകൊണ്ടു തന്നെ മാനസിക തകച്ച അനുഭവപ്പെടുമ്പോൾ സ്വയം ഇല്ലാതെയാകുന്നതിനെ കുറിച്ച് ഇവർ ചിന്തിച്ചുപോകും.

സങ്കടം, ഉത്കണ്ഠ, സ്വയം ശപിക്കുക, കുറ്റബോധം എന്നിവയെ കുറച്ചു കൊണ്ടുവരാനുള്ള ട്രെയിനിങ്ങാണ് വ്യക്തിത്വത്തിൽ മുൻപ് പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് ആവശ്യം. ചിന്തകൾ അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എങ്കിൽ അവ ജീവിതത്തിന്റെ നിറം കെടുത്തിക്കളയും.

എഴുതിയത്:

പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8281933323 (10am to 5pm)
Online consultation available 

Read more പോസ്റ്റ്പാർട്ടം ഡിപ്രഷൻ: പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ അവഗണിക്കരുത്


 

Follow Us:
Download App:
  • android
  • ios