Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ. 
 

how to reduce belly fat
Author
Thiruvananthapuram, First Published Jul 30, 2021, 2:13 PM IST

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പലരുടെയും പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. 

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

മൂന്ന്...

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്...

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. 

അഞ്ച്...

ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. 

ആറ്...

നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ പതിവായി കഴിക്കാം. 

ഏഴ്...

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

എട്ട്...

ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ  വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രയാസമാണ്. അതിനാൽ, വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

Also Read: മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios