Asianet News MalayalamAsianet News Malayalam

പല്ലുകളിലെ മഞ്ഞ നിറമോർത്ത് ഇനി വിഷമിക്കേണ്ട; പരീക്ഷിക്കാം ഈ വഴികള്‍...

പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ ഉണ്ടാകാം. ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം പല്ലുകള്‍ തേക്കുക എന്നതാണ്.

How to whiten your teeth naturally azn
Author
First Published Oct 15, 2023, 8:19 PM IST

പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ ഉണ്ടാകാം. ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം പല്ലുകള്‍ തേക്കുക എന്നതാണ്. പല്ലിലെ മഞ്ഞ നിറം മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം...

ഒന്ന്...

പല്ലിന്‍റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും. 

രണ്ട്... 

ഒരു ടീസ്പൂൺ വെള്ളിച്ചെണ്ണ  വായിൽ നിറയ്ക്കുക. 20 മിനിറ്റിന് ശേഷം ഇത് തുപ്പുക. ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. ബാക്ടീരിയകളെ തടയാനും കറകളെ അകറ്റാനും പല്ലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കും. 

മൂന്ന്...

മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കും. 

നാല്...

പല്ലുകളിലെ കറ മാറാന്‍ ഉമിക്കരിയേക്കാള്‍ മികച്ചതായി മറ്റൊന്നില്ല. ഉമിക്കരി നന്നായി പൊടിച്ച്  വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുകയാണ് വേണ്ടത്. 

അഞ്ച്... 

 മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.

ആറ്...

ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. 

ഏഴ്...

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

എട്ട്... 

മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗത്തും നന്നായി തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും.

Also read: മാറാത്ത കഴുത്തുവേദന ഈ ക്യാന്‍‌സറിന്‍റെ ലക്ഷണമോ? 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios