പൂർണ ​ഗർഭിണിയായ ഭാര്യയുമായി ഭർത്താവ് ഡോക്ടറിന്റെ മുറിയുടെ മുന്നിലെത്തി. ഗർഭിണികൾ ഇരിക്കേണ്ട സീറ്റിൽ ചെറുപ്പക്കാർ ആയിരുന്നു ഇരുന്നത്. അരമണിക്കൂറായി ​ഗർഭിണി വാതിലിന് മുന്നിൽ നിൽക്കുന്നത് കണ്ടിട്ടും ഒരാൾ പോലും എഴുന്നേൽക്കാൻ തയ്യാറായില്ല. പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

​​മണിക്കൂറോളം വാതിലിന് മുന്നിൽ നിന്ന ​ഗർഭിണിയായ ​ഭാര്യയ്ക്ക് ഭർത്താവ് ഒരു ബോട്ടിൽ വെള്ളവും നൽകി. കാൽ കഴച്ച് തളർന്നു വീഴാറായപ്പോഴും പോലും പലരും കസേര നൽകിയില്ല. ഇത് കണ്ട ഭർത്താവ് സ്വന്തം മുതുക് കസേരയാക്കി മാറ്റുകയായിരുന്നു. വേറെ നിവർത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരിക്കുകയായിരുന്നു. പലരും മൊബെെലിൽ കുത്തിയിരുന്നതല്ലാതെ ഗർഭിണിയ്ക്കായി സീറ്റൊഴിഞ്ഞ് കൊടുത്തില്ല.

ആശുപത്രിയുടെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ കണ്ടവർ ഭർത്താവിനെ അഭിനന്ദിച്ചു. പൂർണ്ണഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു.

ഹെഗാംഗ് പൊലീസ് ഔദ്യോഗിക അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ചൈനയിൽ നിന്നുള്ള നല്ല മനുഷ്യനും നല്ല ഭർത്താവും എന്നാണ് വീഡിയോയ്ക്ക് ആമുഖമായി പറയുന്നത്. ഇരിക്കുന്ന ആളുകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു. മനുഷ്യത്വം നഷ്ടപ്പെട്ടുവെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.