Asianet News MalayalamAsianet News Malayalam

'എന്‍റെ അളവിന് വസ്ത്രം കിട്ടിയിരുന്നില്ല'; ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാന്‍'

അളവ് ശരിയാകാത്ത മൂലം ഇഷ്ടപ്പെട്ട വസ്ത്രം എടുക്കാന്‍ കഴിയാതെ കടയില്‍ നിന്ന് മടങ്ങേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? 25 വയസ്സുകാരി വൈശാലി അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. 

I had to buy clothes from the men's section
Author
Thiruvananthapuram, First Published Jul 30, 2019, 12:26 PM IST

അളവ് ശരിയാകാത്ത മൂലം ഇഷ്ടപ്പെട്ട വസ്ത്രം എടുക്കാന്‍ കഴിയാതെ കടയില്‍ നിന്ന് മടങ്ങേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? 25 വയസ്സുകാരി വൈശാലി അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. തന്‍റെ അളവിനുള്ള വസ്ത്രം കിട്ടാത്തതുമൂലം ആണുങ്ങളുടെ വിഭാഗത്തില്‍ പോയി വസ്ത്രം വാങ്ങിക്കേണ്ട അവസ്ഥയായിരുന്നു വൈശാലിക്ക് ഉണ്ടായിരുന്നത്. 

പലപ്പോഴും ഇതുമൂലം  വൈശാലിയുടെ ആത്മവിശ്വാസം പോലും നഷ്ടപ്പെടുകയുണ്ടായി. എന്നാല്‍ ഈ ഒരു അവസ്ഥയില്‍ നിന്ന് ഓടിയൊളിക്കാതെ ഇത് തരണം ചെയ്യാനാണ് വൈശാലി തീരുമാനിച്ചത്.  അങ്ങനെ വൈശാലി ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഒന്നരവര്‍ഷം മുമ്പ് 98 കിലോയായിരുന്നു വൈശാലിയുടെ ശരീരഭാരം. 40 കിലോയാണ് വൈശാലി കുറച്ചത്.

ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. ഓരോ വ്യക്തികളെയും ഓരോ തരത്തിലാണ് ഈ പ്രശ്നം ബാധിക്കുന്നത്. ജീവിതത്തില്‍ ഏന്തെങ്കിലും ഒരു അവസ്ഥയില്‍ എത്തുമ്പോഴായിരിക്കും പലരും തന്‍റെ അമിതവണ്ണം ഒരു പ്രശ്നം ആണെന്ന് പോലും തിരിച്ചറിയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ വൈശാലി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്..

പ്രഭാത ഭക്ഷണം...

മുട്ട പുഴുങ്ങിയതും ആപ്പിള്‍ അല്ലെങ്കില്‍ പഴം - ഇതാണ് പ്രഭാത ഭക്ഷണം. 

ഉച്ചഭക്ഷണം...

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. ചോറ് അല്ലെങ്കില്‍ ചപ്പാത്തി ഓപ്പം ദാലോ സാലഡോ ആണ് ഉച്ചയ്ക്ക് കഴിക്കുന്നത്. 

രാത്രിഭക്ഷണം...

ചോറും ദാലും അല്ലെങ്കില്‍ പച്ചക്കറി വേവിച്ചത് എന്നിവയാണ് രാത്രിയിലെ ഭക്ഷണം. പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ഡയറ്റാണ് ചെയ്ത് വന്നത്. 

വ്യായാമം...

ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ചെയ്യും. 

Follow Us:
Download App:
  • android
  • ios