ശരീരഭാരം കൂടുന്നതിന് കാരണം മോശം ജീവിതശൈലി മാത്രമല്ല. പിസിഒഡി മൂലവും ശരീരഭാരം കൂടാം. തൈറോയ്ഡും ശരീരഭാരം കൂട്ടും. പ്രിയയ്ക്കും അത്തരത്തില്‍ പല  ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. പിസിഒഡി മൂലമാണ് തടി കൂടിയത് എന്നും പ്രിയ പറയുന്നു. ശരീരഭാരം ശരിക്കും ഒരു ഭാരമായപ്പോള്‍ തടി  കുറയ്ക്കാന്‍ പ്രിയ തീരുമാനിക്കുകയായിരുന്നു. 

39 കാരിയായ പ്രിയ രാജിന് 104 കിലോ ശരീരഭാരമുണ്ടായിരുന്നു. എന്നാല്‍ അഞ്ച് മാസം കൊണ്ട് 23 കിലോയാണ് പ്രിയ കുറച്ചത്. 

ശരീരഭാരം കുറയ്ക്കാൻ പ്രിയ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

രാവിലെ രണ്ട് ഗ്ലാസ്സ് ബാര്‍ലി വെള്ളമാണ് കുടിക്കുന്നത്. പിന്നെ വളരെ ചപ്പാത്തി പോലെയുളള ഭക്ഷണവും. 

ഉച്ചയ്ക്ക്...

ചപ്പാത്തിയും ബട്ടര്‍ പാലുമാണ് ഉച്ച ഭക്ഷണം. 

രാത്രി...

ചപ്പാത്തിയും പച്ചക്കറിയുമാണ് രാത്രിയിലെ ഭക്ഷണം. 

വ്യായാമം...

ദിവസവും മുടങ്ങാതെ 1- 1.5 മണിക്കൂര്‍ യോഗ ചെയ്യും.