Asianet News MalayalamAsianet News Malayalam

മരിച്ചവരുടെ പല്ലുകളും ചിതാഭസ്മവും മുടിയും ഉപയോഗിച്ച്‌ ആഭരണങ്ങളുണ്ടാക്കുന്ന യുവതി

ഓസ്‌ട്രേലിയയിലെ ഗ്രേവ് മെറ്റല്ലം ജ്വല്ലറിയുടെ ഉടമയായ ജാക്വി വില്യംസ് എന്ന യുവതിയാണ് മരിച്ചവരുടെ പല്ലുകളും ചിതാഭസ്മവും മുടിയും ഉപയോ​ഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുന്നത്.

I use dead peoples teeth, ashes and hair to make jewellery Jacqui Williams handcrafts jewellery
Author
Australia, First Published Jul 10, 2021, 3:38 PM IST

മരിച്ചവരുടെ ചിതാഭസ്മവും പല്ലുകളും ഉപയോഗിച്ച്‌ ആഭരണങ്ങളുണ്ടാക്കുകയോ...! ഇത് കേട്ടപ്പോൾ നിങ്ങൾ ശരിക്കുമൊന്ന് അതിശയിച്ച് കാണും. ഓസ്‌ട്രേലിയയിലെ ഗ്രേവ് മെറ്റല്ലം ജ്വല്ലറിയുടെ ഉടമയായ ജാക്വി വില്യംസ് എന്ന യുവതിയാണ് മരിച്ചവരുടെ പല്ലുകളും ചിതാഭസ്മവും മുടിയും ഉപയോ​ഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുന്നത്.

പ്രിയപ്പെട്ടവരെ ദുഖത്തില്‍ നിന്ന് കരകയറാന്‍ ആളുകളെ സഹായിക്കുക എന്നതാണ് താൻ ലക്ഷ്യമിടുന്നതെന്നും ജാക്വി പറഞ്ഞു. വർഷങ്ങൾക്ക് മുൻ‍പാണ് പ്രിയപ്പെട്ട സു​ഹൃത്ത് നഷ്ടപ്പെടുന്നത്. അപ്പോഴാണ് മരിച്ചയാളുടെ അവശിഷ്ടങ്ങള്‍ ഉപയോ​ഗിച്ച് ആഭരണങ്ങൾ വില്‍ക്കുന്നതിനെ പറ്റി ചിന്തിക്കുന്നതെന്ന് അവർ പറഞ്ഞു.

 2017ലാണ് മെൽബൺ പോളിടെക്നിക്കിൽ ജ്വല്ലറി, ഒബ്ജക്റ്റ് ഡിസൈൻ എന്നിവയിൽ ഡിപ്ലോമ നേടിയത്. ബിരുദം നേടിയ ശേഷം ജോലി കിട്ടാൻ ഏറെ പ്രയാസപ്പെട്ടു. പിന്നീട് ചില ബിസിനസുകൾ നടത്തുകയും ചെയ്തുവെന്ന് ജാക്വി പറഞ്ഞു.

 

I use dead peoples teeth, ashes and hair to make jewellery Jacqui Williams handcrafts jewellery

 

ഉപഭോക്താവ് പറയുന്ന ഡിസെെനിലാണ് ആഭരണങ്ങൾ ചെയ്ത് കൊടുക്കുന്നു. ആറ് മുതൽ എട്ട് ആഴ്ച കൊണ്ട് പണി തീർക്കുമെന്നും ജാക്വി പറഞ്ഞു. വെള്ളി, സ്വർണം, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളും നീലക്കല്ലുകളും വജ്രങ്ങളും ആഭരണങ്ങളിൽ ഉപയോ​ഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന മുത്തശ്ശി; വീഡിയോ വൈറല്‍

Follow Us:
Download App:
  • android
  • ios