ഓഫീസ് ജോലിയാണെങ്കില്‍ നാല് ചുവരുകള്‍ക്കുള്ളിലായിരിക്കും ജോലിസമയമായ എട്ട് മണിക്കൂറും നാം ചെലവിടുന്നത്. ഫീല്‍ഡ് ജോലിയാണെങ്കിലും അതും നമുക്ക് സ്വസ്ഥതയും സന്തോഷവും നല്‍കുന്ന ചുറ്റുപാടില്‍ തന്നെ ഉള്ളതായിരിക്കണമെന്നില്ലല്ലോ. 

ജോലി ചെയ്യുന്ന സ്ഥലം എപ്പോഴും ഭംഗിയുള്ളതും മനസ് മടുപ്പിക്കാത്തതുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് ജോലിയുടെ ഗുണമേന്മ തന്നെ കൂട്ടും. എന്നാല്‍ മിക്കവരുടെയും ജോലിസ്ഥലങ്ങള്‍ ( Work Space ) അങ്ങനെയുള്ളതൊന്നുമായിരിക്കില്ല എന്നതാണ് വാസ്തതവം. 

ഓഫീസ് ജോലിയാണെങ്കില്‍ നാല് ചുവരുകള്‍ക്കുള്ളിലായിരിക്കും ജോലിസമയമായ എട്ട് മണിക്കൂറും നാം ചെലവിടുന്നത് ( Work Space ). ഫീല്‍ഡ് ജോലിയാണെങ്കിലും അതും നമുക്ക് സ്വസ്ഥതയും സന്തോഷവും നല്‍കുന്ന ചുറ്റുപാടില്‍ തന്നെ ഉള്ളതായിരിക്കണമെന്നില്ലല്ലോ. എന്നാല്‍ ആരാണ് ഇത്തരത്തില്‍ സന്തോഷം നല്‍കുന്ന ചുറ്റുപാട് ജോലിസ്ഥലത്ത് ആഗ്രഹിക്കാത്തത്!

ഐഎഫ്എസ് ( ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ) ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ ട്വിറ്ററില്‍ പങ്കുവച്ചൊരു ചെറുവീഡിയോ നോക്കൂ. അദ്ദേഹത്തിന്‍റെ ജോലിസ്ഥലമാണത്രേ അത്. ആരെയും കൊതിപ്പിക്കുന്ന മനോഹാരിതയുള്ള ( Beautiful spot ) സ്ഥലം. 

ദൂരെ ആകാശം തൊട്ടുകിടക്കുന്ന മലനിരകള്‍. ഇതിനിടയ്ക്ക് നിന്ന് കോടമഞ്ഞും, ഇളം കാറ്റുമുയരുന്നു. ചുറ്റുപാടും മരങ്ങളും കാണാം. ആകെ മനസിനെ തണുപ്പിക്കുന്ന ഒരു ദൃശ്യം തന്നെ. ജോലിസ്ഥലം എന്നോര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരിക്കലും വരാൻ സാധ്യതയില്ലാത്ത അത്രയും ആകര്‍ഷകമായ ഒരിടം. 

ഇത് ജോലിസ്ഥലം തന്നെയാണോ അതോ വല്ല ടൂറിസ്റ്റ് കേന്ദ്രവുമാണോ ( Beautiful spot ) എന്നാണ് വീഡിയോ കണ്ടവരില്‍ പലരും ഇദ്ദേഹത്തോട് ചോദിക്കുന്നത്. പലരും തങ്ങളുടെ ജോലിസ്ഥലങ്ങളിലെ വിഷമതകളും വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്. ഏതായാലും ആരെയും കൊതിപ്പിക്കുന്ന ഈ മനോഹര ദൃശ്യം ധാരാളം പേരാണ് ഇതിനോടകം തന്നെ കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

Scroll to load tweet…

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമായ പല വീഡിയോകളും പങ്കുവയ്ക്കുന്നൊരാള്‍ കൂടിയാണ് പര്‍വീണ്‍ കാസ്വാൻ. അദ്ദേഹം പങ്കുവയ്ക്കാറുള്ള വീഡിയോകളെല്ലാം പിന്നീട് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ് പതിവ്. 

Also Read:- 'എല്ലാവരും ഇതുപോലെ ഒരുനാള്‍ മണ്ണിലലിയും'; ചിന്തിപ്പിക്കുന്ന വീഡിയോ...