Asianet News MalayalamAsianet News Malayalam

പുതുവര്‍ഷ ദിനത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇവിടെ...

ആകെ ജനിച്ച കുട്ടികളില്‍ പകുതിയും ഇന്ത്യ, ചൈന, നൈജീരിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, എത്യോപ്യ, യുഎസ്, ഈജിപ്ത്, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നാണ്. 2021 വര്‍ഷത്തില്‍ ഏതാണ്ട് 140 മില്യണ്‍ കുഞ്ഞുങ്ങള്‍ ലോകത്ത് ജനിക്കുമെന്നാണ് കണക്ക്

india sets record for highest number of birth on new years day
Author
USA, First Published Jan 5, 2021, 10:38 PM IST

പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ലോകത്താകെയും 3,71,500 കുട്ടികളാണത്രേ പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ജനിച്ചത്. ഇതില്‍ 60,000 കുട്ടികള്‍ ഇന്ത്യയില്‍ നിന്നാണ്. 

ആകെ ജനിച്ച കുട്ടികളില്‍ പകുതിയും ഇന്ത്യ, ചൈന, നൈജീരിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, എത്യോപ്യ, യുഎസ്, ഈജിപ്ത്, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നാണ്. 2021 വര്‍ഷത്തില്‍ ഏതാണ്ട് 140 മില്യണ്‍ കുഞ്ഞുങ്ങള്‍ ലോകത്ത് ജനിക്കുമെന്നാണ് കണക്ക്. ഇവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിസന്ധികളേറെയുള്ള വര്‍ഷങ്ങളാണിതെന്നും അതിനാല്‍ തന്നെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തെ കുറിച്ച് ആശങ്കകളുണ്ടെന്നും യൂനിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മഹാമാരിക്ക് പുറമെ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം, അസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ ശക്തമാണ്. ഇത്തരം വിഷയങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണ പരിപാടികളുമായി ഇനിയും മുന്നോട്ട് പോകും- യൂനിസെഫ് വ്യക്തമാക്കുന്നു. 

Also Read:- വയറ്റിൽ ഇരട്ടകൾ വളരുമ്പോൾ മൂന്നാമതൊരു കുഞ്ഞിനെ ഗർഭം ധരിച്ച് യുവതി...

Follow Us:
Download App:
  • android
  • ios