Asianet News MalayalamAsianet News Malayalam

ഇത് ചെറുത്... ഇന്ത്യാക്കാരുടെ തലച്ചോറിനെപ്പറ്റി ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷകർ

ചൈനീസ്, കൊറിയൻ പോലുള്ള പടിഞ്ഞാറൻ, കിഴക്കൻ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യാക്കാരുടെ  മസ്തിഷ്കത്തിന് ഉയരം, വീതി, അളവ് എന്നിവയിൽ ചെറുതാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി-ഹൈദരാബാദിലെ ഗവേഷകർ നടത്തിയ ആദ്യത്തെ 'ഇന്ത്യൻ ബ്രെയിൻ അറ്റ്ലസിൽ വ്യക്തമാക്കുന്നു.

Indian brain size is smaller! Hyderabad researchers make remarkable finding
Author
Trivandrum, First Published Oct 29, 2019, 9:23 PM IST

ചൈനീസ്, കൊറിയൻ പോലുള്ള പടിഞ്ഞാറൻ, കിഴക്കൻ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യാക്കാരുടെ മസ്തിഷ്കത്തിന് ഉയരം, വീതി, അളവ് എന്നിവയിൽ ചെറുതാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി-ഹൈദരാബാദിലെ ഗവേഷകർ നടത്തിയ ആദ്യത്തെ 'ഇന്ത്യൻ ബ്രെയിൻ അറ്റ്ലസിൽ വ്യക്തമാക്കുന്നു.

ഹിപ്പോകാമ്പസിന്റെ അളവ് പോലെയുള്ള ഘടന തലത്തിൽ പോലും ഈ വ്യത്യാസങ്ങൾ കാണപ്പെടുന്നു. ചൈനീസ്, കൊറിയൻ അറ്റ്ലേസുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് ‘ഐ.ബി.എ 100’ എന്ന് സെന്റർ ഫോർ വിഷ്വൽ ഇൻഫർമേഷൻ ടെക്‌നോളജി പ്രഫസർ ജയന്തി ശിവസ്വാമിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, ഇമേജിംഗ് സയൻസസ്, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുമായി സഹകരിച്ചാണ് ഇന്ത്യൻ ഹ്യൂമൻ ബ്രെയിൻ അറ്റ്ലസ് നിർമാണം നടത്തിയത്.

മോൺ‌ട്രിയൽ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും (എം‌എൻ‌ഐ) ഇന്റർനാഷണൽ കൺസോർഷ്യം ഫോർ ബ്രെയിൻ മാപ്പിംഗും (ഐസിബിഎം) 1993 ൽ ആദ്യത്തെ ഡിജിറ്റൽ ഹ്യൂമൻ ബ്രെയിൻ അറ്റ്ലസ് സൃഷ്ടിക്കുകയും ന്യൂറോ സയൻസ് പഠനങ്ങളിൽ ഒരു മാനദണ്ഡമായി വ്യാപകമായി ഉപയോഗിക്കുന്ന മറ്റ് ബ്രെയിൻ അറ്റ്ലസുകളും പുറത്തിറക്കുകയും ചെയ്തു. 

നമ്മുടെ സ്വന്തം ബ്രെയിൻ അറ്റ്ലസ് നിർമ്മിക്കുക എന്ന ആശയം ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ റേഡിയോളജിസ്റ്റിൽ നിന്നാണ് വന്നതെന്നും ശിവസ്വാമി വിശദീകരിച്ചു. അൽഷിമേഴ്‌സ് രോഗത്തെയും മറ്റ് മസ്തിഷ്ക രോഗങ്ങളെയും നന്നായി നിർണ്ണയിക്കാൻ ഗവേഷണം സഹായിക്കുമെന്നും ശിവസ്വാമി പറയുന്നു.

Follow Us:
Download App:
  • android
  • ios