ബൈക്കിന്റെ നമ്പർപ്ലേറ്റിൽ ‘ഗുജ്ജർ’ എന്ന് എഴുതിയിട്ടുണ്ട്. amit_bhadana_3000 എന്ന  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്.

മുമ്പൊക്കെ പാൽ വിൽപ്പനക്കാരൻ വന്നിരുന്നത് നടന്നോ അല്ലെങ്കിൽ സെെക്കിളിലൊക്കെയാണല്ലോ. ഇപ്പോഴിതാ, ഒരു വ്യത്യസ്ത പാൽ വിൽപ്പനക്കാരനെ പരിചയപ്പെടാം. 'ഹാർലി ഡേവിഡ്സണിൽ' പാൽ വിതരണം ചെയ്യുന്ന ഒരാളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഹാർലി ഡേവിഡ്സണിന്റെ ആഡംബര ബൈക്കിൽ പാൽ കണ്ടെയ്നറുകൾ വച്ചുകെട്ടി യുവാവ് ഓടിച്ചുപോകുന്നത് വീഡിയോയിൽ കാണാം.

കറുത്ത നിറത്തിലുള്ള ബൈക്കിൽ സീറ്റിന് മുകളിലൂടെ രണ്ട് സൈഡിലേക്കും കണ്ടെയ്നറുകൾ തൂക്കിയിട്ട നിലയിലാണ്. ബൈക്കിന്റെ നമ്പർപ്ലേറ്റിൽ ‘ഗുജ്ജർ’ എന്ന് എഴുതിയിട്ടുണ്ട്. amit_bhadana_3000 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്.

വീഡിയോ കണ്ട് ആളുകൾ ഞെട്ടി. പലരും കമന്റ് സെക്ഷനിലെത്തി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. സാധാരണക്കാർ ഒരു ബൈക്ക് വാങ്ങുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുന്നു. എന്നാൽ ഈ പാൽക്കാരൻ ലക്ഷക്കണക്കിന് രൂപയുടെ ബൈക്ക് ഉപയോഗിക്കുന്നു. കുടുംബ ബിസിനസിൽ പിതാവിനെ സഹായിക്കുന്നതിന് ഒരു മകന് ഹാർലി ഡേവിഡ്സൺ വാഗ്ദാനം ചെയ്യുമ്പോൾ ഇത്തരം കാഴ്ചകൾ കാണുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഹാർലിയുടെ റോഡ് ഗ്ലൈഡ് സ്പെഷ്യലിന് 36.99 ലക്ഷം രൂപ വരെ വിലവരും. പെട്രോളിൽ പ്രവർത്തിക്കുന്ന പതിനൊന്ന് ബൈക്കുകളാണ് ഹാർലി ഡേവിഡ്സൺ നിർമ്മിക്കുന്നത്. 

View post on Instagram