സന്തോഷകരമായ ദാമ്പത്യജീവിതത്തിന് അത്യന്താപേക്ഷിതമായി  വേണ്ടത് എന്താണ് ? എല്ലാ കാര്യങ്ങളില്‍ ഒരേ കാഴ്ചപാട് , ഒരേ അഭിപ്രായം , ഒരേ ചിന്ത അങ്ങനെ പലതുമാകാം നിങ്ങളുടെ ഉത്തരം.

സന്തോഷകരമായ ദാമ്പത്യജീവിതത്തിന് അത്യന്താപേക്ഷിതമായി വേണ്ടത് എന്താണ് ? എല്ലാ കാര്യങ്ങളില്‍ ഒരേ കാഴ്ചപാട് , ഒരേ അഭിപ്രായം , ഒരേ ചിന്ത അങ്ങനെ പലതുമാകാം നിങ്ങളുടെ ഉത്തരം. എന്നാല്‍ സെക്സില്‍ മതി പൊരുത്തം എന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും സെക്സില്‍ പൊരുത്തം ഉണ്ടായാല്‍ മതി എന്നാണ് ഇവര്‍ പറയുന്നത് എന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

'OkCupid'എന്ന ഡേറ്റിങ് ആപ്പാണ് ഈ സര്‍വ്വേയ്ക്ക് പിന്നില്‍. പങ്കാളികള്‍ തമ്മിലുള്ള ഉത്തമ പൊരുത്ത്വത്തിന് നല്ല രീതിയിലുളള ലൈംഗിക ബന്ധം മാത്രം ഉണ്ടായാല്‍ മതി എന്നാണ് 86 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും അവകാശപ്പെടുന്നത്. അതായത് രണ്ട് രാഷ്ട്രീയ കാഴ്ചപ്പാടുകളുളള ദമ്പതികളാണെങ്കിലും സെക്സില്‍ ഒരേ കാഴ്ചപ്പാടും ഇഷ്ടങ്ങളും ആണെങ്കില്‍ ജീവിതം സന്തോഷകരമായിരിക്കുമെന്ന് സാരം. 

രാഷ്ട്രീയം തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ദമ്പതികള്‍ ചര്‍ച്ച ചെയ്യുന്നത് എന്നും ഇവര്‍ പറയുന്നു. അതേസമയം വോട്ട് ചെയ്യുന്നതിന് പ്രാധാന്യം ഉണ്ടെന്നാണ് 78 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും പറയുന്നത് എന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.