തങ്ങളുടെ ഫോളോവേഴ്‌സിന് വേണ്ടി വിനോദത്തിനായി പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപ്പർമാർക്കറ്റിലേയ്ക്ക് ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാര്‍ പോയത്.  

ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍, ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, വീടുകള്‍ക്കുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണ്. അതിനിടയില്‍ മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് രണ്ട് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർമാര്‍ ബാലിയിലെ സൂപ്പർമാർക്കറ്റിനുള്ളില്‍ കയറിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഇവരുടെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. തങ്ങളുടെ ഫോളോവേഴ്‌സിന് വേണ്ടി വിനോദത്തിനായി പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപ്പർമാർക്കറ്റിലേയ്ക്ക് പോയതെന്നാണ് ഇവരുടെ വാദം. എന്നാൽ, കൊവിഡ് 19 നിയന്ത്രണങ്ങളെ മാനിക്കാതെ ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് അധികൃതർ ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. വൈറലായി മാറിയ വീഡിയോയിൽ ജോഷ്പാലർ ലിൻ, ലിയാസെ എന്നിവർ ചേർന്ന് സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നത് കാണാം.

View post on Instagram

ആദ്യം രണ്ടാമത്തെയാൾ മാസ്ക് ധരിക്കാതെ പോകുന്നതിനാൽ ഗാർഡ് പിടിക്കുകയും തിരിച്ചയക്കുകയും ചെയ്യുന്നു. തുടർന്ന് ലിൻ നീല പെയിന്റ് ഉപയോഗിച്ച് സർജിക്കൽ മാസ്ക് ആണെന്ന് തോന്നുന്ന വിധത്തിൽ മുഖത്ത് മാസ്കിന്റെ ചിത്രം വരയ്ക്കുകയാണ് ചെയ്യുന്നത്. വരച്ച മാസ്കുമായി ചെന്നപ്പോൾ ഗാർഡ് അവരെ അകത്തേക്ക് പോകാൻ അനുവദിക്കുകയും ജീവനക്കാരെ കബളിപ്പിച്ചുകൊണ്ട് ഇരുവരും അകത്തേക്ക് കയറുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

സംസാരിക്കരുത് എന്ന് ലിൻ ലിയാസെയോട് പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയത്. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് അവർ ചെയ്തതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. തുടർന്നാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബാലി അധികൃതർ ഇരുവരെയും തിരിച്ചയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ഇരുവരും ചേർന്ന് തങ്ങളുടെ പ്രവൃത്തിയുടെ പേരിൽ ഔപചാരികമായി അറ്റോർണിയുടെ സാന്നിധ്യത്തിൽ മാപ്പ് പറയുന്ന മറ്റൊരു വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്. 

View post on Instagram

YouTube video player

മഹ്‍സൂസ്‌ നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു