ക്ലോസറ്റിന്റെ ഘടനയിലുള്ള ഒരു പാത്രത്തില്‍ സാധാരണഗതിയില്‍ നമ്മള്‍ ഭക്ഷണം വിളമ്പാനാഗ്രഹിക്കില്ലല്ലോ, അതുപോലെ കക്ഷത്തില്‍ അഴുക്ക് പറ്റിപ്പിടിച്ചത് പോലുള്ള ഡിസൈനില്‍ ഒരു ടോപ്പ് ആരെങ്കിലും ധരിക്കാന്‍ ആഗ്രഹിക്കുമോ! ഇതെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് അംഗീകരിക്കാനാവില്ല. അപ്പോഴാണ് ഇതൊക്കെയെടുത്ത് ഉപയോഗിക്കുന്ന കാര്യം 

എന്തിലും ഏതിലും പുതുമകളന്വേഷിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. വസ്ത്രം, ആഭരണങ്ങള്‍, വ്യക്തിപരമായി ഉപയോഗിക്കുന്ന മറ്റ് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ അങ്ങനെ ഏതിലും ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവര്‍. 

എന്നാല്‍ പുതുമയ്ക്ക് വേണ്ടി നമ്മള്‍ നമ്മുടെ സൗന്ദര്യസങ്കല്‍പങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള ഒന്നും തെരഞ്ഞെടുക്കാറില്ല, അല്ലേ? ഉദാഹരണത്തിന് ക്ലോസറ്റിന്റെ ഘടനയിലുള്ള ഒരു പാത്രത്തില്‍ സാധാരണഗതിയില്‍ നമ്മള്‍ ഭക്ഷണം വിളമ്പാനാഗ്രഹിക്കില്ലല്ലോ, അതുപോലെ കക്ഷത്തില്‍ അഴുക്ക് പറ്റിപ്പിടിച്ചത് പോലുള്ള ഡിസൈനില്‍ ഒരു ടോപ്പ് ആരെങ്കിലും ധരിക്കാന്‍ ആഗ്രഹിക്കുമോ! മുടി ചേർത്തുപിടിച്ച് കെട്ടിവയ്ക്കാൻ ജീവനുണ്ടെന്ന് തോന്നിക്കുന്ന പാമ്പിന്‍റെ ബൺ നിങ്ങളാരെങ്കിലും തെരഞ്ഞെടുക്കുമോ?

View post on Instagram

ഇതെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് അംഗീകരിക്കാനാവില്ല. അപ്പോഴാണ് ഇതൊക്കെയെടുത്ത് ഉപയോഗിക്കുന്ന കാര്യം. എന്തായാലും ഇത്തരത്തിലുള്ള ഡിസൈനുകള്‍ വെറുതെ ഒന്ന് കണ്ട് പോകുന്നതില്‍ വിരോധമില്ലല്ലോ. അതുതന്നെയാണ് 'അഗ്ലി ഡിസൈന്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ലക്ഷ്യവും. 

View post on Instagram

സ്വീഡിഷ് ക്യുറേറ്റര്‍മാരായ ജൊനാസ് നിഫെന്‍ഗറും സെബാസ്റ്റ്യന്‍ മാത്തിസുമാണ് ഈ പേജിലെ 'അഗ്ലി' ഡിസൈനുകളുടെ നിര്‍മ്മാതാക്കള്‍. ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഈ പേജിന്. ഇവര്‍ പരീക്ഷിക്കാത്ത ഡിസൈനുകളില്ലെന്ന് തന്നെ പറയേണ്ടിവരും. അത്രമാത്രം വൈവിധ്യങ്ങളാണ് ഈ പേജില്‍ കാണാനാവുക. 

View post on Instagram

ഇവരുടെ ചില ഡിസൈനുകളെല്ലാം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയകളില്‍ മീം ആയും മറ്റും പ്രത്യക്ഷപ്പെടുകയും പിന്നീട് വൈറലാവുകയുമെല്ലാം ചെയ്യാറുണ്ട്. ഒട്ടുമിക്ക ഡിസൈനുകളും പൊതു സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെന്നാണ് ഇവരുടെ പ്രത്യേകത. 

View post on Instagram

Also Read:- പാമ്പല്ല, വേറെയെന്താണ്!; വൈറലായി 'വിചിത്രജീവി'യുടെ വീഡിയോ....