സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മലൈക. ഫിറ്റ്‌നസ്, ഫാഷന്‍, ഭക്ഷണം, കുടുംബം എന്നിങ്ങനെ പല തട്ടുകളിലായി ജീവിതത്തെ രേഖപ്പെടുത്താനും ആരാധകരുമായി പങ്കുവയ്ക്കാനുമെല്ലാം മലൈക ശ്രമിക്കാറുണ്ട്. പ്രധാനമായും തന്റെ ജിം വര്‍ക്കൗട്ടുകളുടെ വിശേഷങ്ങളാണ് മലൈക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറ്. വര്‍ക്കൗട്ട് സമയങ്ങളില്‍ മലൈക ധരിക്കുന്ന സ്‌പോര്‍ട് വെയറുകളെ കുറിച്ച് പലപ്പോഴും ഫാഷന്‍ രംഗത്തെ വിദഗ്ധര്‍ വാചാലരാകാറുണ്ട് 

സിനിമകളില്‍ സജീവമല്ലെങ്കിലും വാര്‍ത്തകളില്‍ എപ്പോഴും ഇടം നേടുന്ന താരമാണ് മലൈക അറോറ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഭര്‍ത്താവായിരുന്ന അര്‍ബാസ് ഖാനുമായി പിരിഞ്ഞതും യുവതാരം അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതുമെല്ലാം ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മലൈക. ഫിറ്റ്‌നസ്, ഫാഷന്‍, ഭക്ഷണം, കുടുംബം എന്നിങ്ങനെ പല തട്ടുകളിലായി ജീവിതത്തെ രേഖപ്പെടുത്താനും ആരാധകരുമായി പങ്കുവയ്ക്കാനുമെല്ലാം മലൈക ശ്രമിക്കാറുണ്ട്. 

View post on Instagram

പ്രധാനമായും തന്റെ ജിം വര്‍ക്കൗട്ടുകളുടെ വിശേഷങ്ങളാണ് മലൈക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറ്. വര്‍ക്കൗട്ട് സമയങ്ങളില്‍ മലൈക ധരിക്കുന്ന സ്‌പോര്‍ട് വെയറുകളെ കുറിച്ച് പലപ്പോഴും ഫാഷന്‍ രംഗത്തെ വിദഗ്ധര്‍ വാചാലരാകാറുണ്ട്. 'പെര്‍ഫെക്ട് സെലക്ഷന്‍' ആണ് മലൈകയുടേത് എന്നാണ് മിക്ക ഫാഷന്‍ ഡിസൈനര്‍മാരുടേയും അഭിപ്രായം. 

View post on Instagram

ജിം വസ്ത്രങ്ങളിലുള്ള മലൈകയുടെ വലിയൊരു ഫോട്ടോശേഖരം തന്നെ ഇന്‍സ്റ്റ പേജില്‍ കാണാവുന്നതാണ്. ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമാവുകയാണ് കഴിഞ്ഞ ദിവസം മലൈകയണിഞ്ഞ ജിം ഔട്ട്ഫിറ്റ്. 

റീബോക്കിന്റെ ന്യൂഡ് ക്രോപ്പ്ഡ് ടാങ്ക് ടോപ്പും അതിന് യോജിക്കുന്ന ടൈറ്റ്‌സുമായിരുന്നു മലൈകയുടെ വേഷം. വര്‍ക്കൗട്ട് സമയത്ത് ശരീരത്തിന് വളരെ സ്വാതന്ത്യം നല്‍കുന്നതായിരിക്കണം അപ്പോള്‍ ധരിക്കുന്ന വസ്ത്രമെന്ന അടിക്കുറിപ്പോടെ ഇതിന്റെ ചിത്രങ്ങള്‍ മലൈക തന്നെ ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

ധാരാളം പേരാണ് മലൈകയുടെ പേജില്‍ ഈ വസ്ത്രത്തെ അഭിനന്ദിച്ച് എത്തിയത്. എന്നാല്‍ മറ്റ് പലയിടങ്ങളിലും മലൈകയുടെ ന്യൂഡ് ജിം വെയറിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. പ്രമുഖ പോണ്‍ താരമായ കിം കര്‍ദാഷിയാനെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുകയാണ് മലൈകയെന്നും ഏറ്റവും മോശപ്പെട്ട വസ്ത്രമെന്നുമെല്ലാം പലരും കമന്റിലൂടെ എഴുതി. 

View post on Instagram

ഇതിനിടെ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല ഇത്തരം വസ്ത്രധാരണമെന്ന മട്ടിലുള്ള ഉപദേശങ്ങളും മലൈകയ്ക്ക് ലഭിച്ചു. എന്നാല്‍ ഇതുവരേയും വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.