ബോളിവുഡിലെ കുട്ടിതാരമാണ് കരീന കപൂറിന്‍റെയും സെയ്ഫ് അലി ഖാന്‍റെയും മകന്‍ തൈമൂര്‍ അലിഖാന്‍. തൈമൂറിന്‍റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. ഒരുപക്ഷേ  തൈമൂര്‍ ജനിച്ച അന്ന് മുതല്‍  ക്യാമറ കണ്ണുകള്‍ അവന്‍റെ പുറകെയാണ്.  തൈമൂറിനെ എവിടെ കണ്ടാലും പാപ്പരാസികള്‍ വെറുതേ വിടാറുമില്ല.  ഇതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. എങ്കിലും തൈമൂറിന് ആരാധകര്‍ ഏറെയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 

I love to stare at this naughty boy #taimuralikhan

A post shared by Taimur Ali Khan❤Urmi (@taimuralikhanworld) on Jul 11, 2019 at 11:30pm PDT

അടുത്തിടെ  സണ്ണി ലിയോണിനെ തന്‍റെ ഇരട്ടക്കുട്ടികളായ  അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവര്‍ക്കൊപ്പം കാണപ്പെട്ടതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതില്‍ നോഹയെ കണ്ടിട്ട് ആരാധകരുടെ കമന്‍റ്  തൈമൂറിന്‍റെ ചെറിയ ഒരു സാദൃശ്യമുണ്ട് എന്നാണ്. 

നിരവധി പേരാണ് ഇങ്ങനെ കമന്‍റ് ചെയ്തത്. അങ്ങനെ 'ജൂനിയര്‍ തൈമൂര്‍' എന്ന പേരും സണ്ണികുഞ്ഞിന് വീണു. 

 
 
 
 
 
 
 
 
 
 
 
 
 

#sunnyleone snapped with her kiddo at her own school in juhu #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on Jul 11, 2019 at 6:05am PDT