തലയണ ഇല്ലാതെ ഉറങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഈ തലയണയോ തലയണയുറയോ മാറ്റാറുണ്ടോ? മാറ്റേണ്ടതുണ്ടോ ? താഴെ പറയുന്ന ഈ കാരണങ്ങള്‍ പറയും അതിനുള്ള ഉത്തരം.

ഒന്ന്...

എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങിയതിന് ശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുത്തുവേദനയോ നടുവേദനയോ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ തലയണ മാറ്റാറായി എന്നുസാരം. നിങ്ങളുടെ തലയണയുടെ ഉറപ്പ് നഷ്ടപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

അതുപോലെ തന്നെ, തലയണവച്ചു മലര്‍ന്നു കിടക്കുമ്പോള്‍ കഴുത്തിന് കൃത്യമായ താങ്ങ് ലഭിക്കുന്നില്ലെങ്കില്‍ ചെറിയ പുതപ്പോ മറ്റെന്തെങ്കിലും മൃദുലമായ തുണിയോ ചുരുട്ടി കഴുത്തിനടിയില്‍ (നെക്ക് റോള്‍) വെയ്ക്കുക.

രണ്ട്...

നിങ്ങളുടെ തലയണയ്ക്ക് ഒരു തരം ചെറിയ വീക്കം ഉണ്ടെങ്കില്‍ പുതിയ ഒരു തലയണ വാങ്ങാനുളള സമയമായെന്ന് സാരം. ഇങ്ങനെ  വീക്കമുള്ള തലയണ നിങ്ങളില്‍ തോള്‍ വേദന, തലവേദന എന്നിവ വരുത്താം. 

മൂന്ന്...

തലയണയുടെ നിറംമാറ്റം സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. തലയണ ഉറ ഊരി വേണം തലയണയുടെ നിറം പരിശോധിക്കാന്‍. നിറം മാറി, മഞ്ഞ നിറമോ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഉടന്‍ തലയണ മാറ്റണം. 

നാല്...

തലയണയില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയിട്ടുണ്ടെങ്കില്‍ അവ മാറ്റാന്‍ സമയമായി. കാലപഴക്കം വന്നുകഴിഞ്ഞാല്‍ തലയണ ഉറപ്പായും മാറ്റണം, ഇല്ലെങ്കില്‍ പല ത്വക്ക് രോഗങ്ങളും നിങ്ങളെ തേടിയെത്തും.