സങ്കേതിക വിദ്യ ഏറെ വളര്‍ന്ന കാലഘട്ടത്തില്‍ അതിന്‍റെ ഉപയോഗം നിത്യജീവിതത്തിലെ വിവിധ കാര്യങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്. സമയം ലാഭിക്കാവുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍, സാമ്പത്തിക ലാഭം നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍വീസുകള്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ നമ്മുടെ ജീവിത രീതിയില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകളില്‍ നമുക്ക് ദോഷമുണ്ടാക്കുന്ന ഒന്നുമില്ലെന്ന് പറയാന്‍ സാധിക്കുമോ? ഒരിക്കലുമില്ലെന്നാണ് വിദഗ്ധരായ സൗക്കോളജിസ്റ്റുകളും ഡോക്ടര്‍മാരും പറയുന്നത്. മൊബൈല്‍ ഫോണില്‍ നിങ്ങള്‍ അഡിക്റ്റാണോ എന്ന വിഷയത്തില്‍ ദീര്‍ഘമായി സംസാരിക്കുകയാണ് ഡോക്ടര്‍ നിത ജോസഫ്.

നമ്മള്‍ അഡിക്റ്റഡാണോ എന്ന് തിരിച്ചറിയാന്‍ നമുക്ക് തന്നെ സാധിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. 

  • ഫോണുമായി അകന്നു നില്‍ക്കുന്ന സമയത്ത് നമുക്ക് ഉത്കണ്ഠ തോന്നുക
  • മൊബൈലിനോടുള്ള ശ്രദ്ധമൂലം മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എങ്കില്‍ 
  • ഓഫ്‍ലൈന്‍ ബന്ധങ്ങളെ  അവഗണിക്കുന്നു എന്ന്  ആരെങ്കിലും പറയുകയോ സ്വയം തോന്നുകയോ ആണെങ്കില്‍
  • എവിടെയെങ്കിലും യാത്ര പോകുമ്പോഴോ, പരിപാടികളില്‍ പങ്കെടുക്കുമ്പോഴോ, അത് ആസ്വദിക്കാതെ അത് ഡോക്യുമെന്‍റ് ചെയ്യാന്‍ മാത്രമാണ് നമ്മുടെ ശ്രദ്ധയെങ്കില്‍
  • ഫോണിന്‍റെ ബാറ്ററി തീര്‍ന്നുപോകുമോ?, കവറേജില്ലാത്ത ഒരിടത്ത് ഞാന്‍ എത്തിപ്പെടുമോ? അങ്ങനെയുള്ള ചിന്തകള്‍ നമുക്ക് ഭയപ്പെടുത്തുകയാണെങ്കില്‍ 

ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങളില്‍ നിങ്ങള്‍ വീണു തുടങ്ങി എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അതിനുള്ള പരിഹാരം കാണേണ്ടതുണ്ട്. അത് വിഷാദ രോഗത്തിലേക്കോ മറ്റെന്തെങ്കിലും മാനസിക രോഗങ്ങളിലേക്കോ വരെ നിങ്ങളെ നയിച്ചേക്കാം. ഉടന്‍ തന്നെ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് പരിഹാരം തേടണമെന്നും ഡോക്ടര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

വീഡിയോ