ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു മ്യൂസിക് വീഡിയോയ്ക്കു വേണ്ടിയുള്ള ചിത്രങ്ങളാണിത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയില്‍ ബംഗാളി ട്രഡീഷണല്‍ ലുക്കിലാണ് താരം. 

ചുവപ്പ് നിറത്തിലുള്ള ബ്ലൗസാണ് താരം ജാക്വിലിന്‍ ധരിച്ചത്. രണ്ട് കൈകളിലും ചുവപ്പ് വളകളും വലിയ ജിമ്മിക്കിയും പരമ്പരാഗത രീതിയിലുള്ള മാലകളും വലിയ വട്ടപ്പൊട്ടുമൊക്കെ ഇട്ട് സുന്ദരിയായിരുന്നു താരം.

View post on Instagram

പ്രശസ്ത ഗായകന്‍ ബാദ്ഷായുടെ ഗാനത്തിനു വേണ്ടിയാണ് താരം ഈ ലുക്കില്‍ എത്തിയത്. താരം തന്നെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View post on Instagram