താരപുത്രിയും ബോളിവുഡിലെ യുവതാരവുമായ ജാൻവി കപൂറിന് ആരാധകര്‍ ഏറേയാണ്. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ഇപ്പോഴിതാ ജാന്‍വിയുടെ ചില സ്റ്റൈലിഷ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രമാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ഇളം പച്ച നിറത്തില്‍ ഫ്ലോറല്‍ ഡിസൈനുകളുള്ള സ്കാര്‍ഫ് ടോപ്പില്‍ മനോഹരിയായിരിക്കുകയാണ് ജാന്‍വി. 3720 രൂപയാണ് ടോപ്പിന്‍റെ വില. ഒപ്പം ധരിച്ചിരിക്കുന്ന പാന്‍റ്സിന്‍റെ വില 4490 രൂപയും. 

 

Also Read: ഇതൊരു ട്രെഡീഷണല്‍- മോഡേണ്‍ കോംബോ; ചിത്രങ്ങള്‍ പങ്കുവച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്...