കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലാണ് ജാന്‍വി. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വൈറലാകാറുണ്ട്. 

ശരീരസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ജാന്‍വി മിടുക്കിയാണ്. അടുത്തിടെ ഒരു പരിപാടിയില്‍ സാരിയുടുത്ത് വന്ന ജാന്‍വിയുടെ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി. 

 

സീക്വിൻസുകൾ നിറഞ്ഞ ഒരു  പർപ്പിൾ കളർ സാരിയാണ് ജാൻവി ധരിച്ചത്. അതേ നിറത്തിലുള്ള ബ്രാലറ്റ് ബ്ലൗസ് കൂടി ധരിച്ചപ്പോള്‍ ജാന്‍വി കൂടുതല്‍ സുന്ദരിയായി. റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളും ഒരു മോതിരവുമായിരുന്നു ആക്സസറീസ്. മനീഷ് മൽഹോത്രയുടെ ബദ്‌ല കലക‌്ഷനിലുള്ളതാണ് ഈ സാരി. 

 

 

ജോർജെറ്റ് സാരികളില്‍ ‌ബദ്‌ല സീക്വിൻ എബ്രോയഡ്രി ചെയ്താണ് ഇവ ഒരുക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്‌യ ഗൗരിയാണ് ജാന്‍വിക്ക് സ്റ്റൈൽ ചെയ്തത്.

 

 

 
 
 
 
 
 
 
 
 
 
 
 
 

Still fighting jet lag tbh....✨

A post shared by Janhvi Kapoor (@janhvikapoor) on Dec 8, 2019 at 12:56am PST