മാലദ്വീപിൽ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇരുവരും. കാജല്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

അടുത്തിടെ വിവാഹിതയായ തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് ഗൗതം കിച്‍ലുവുമൊത്തുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

മാലദ്വീപിൽ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇരുവരും. കാജല്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

മാലദ്വീപിനരികില്‍ ചുവപ്പ് നിറത്തിലുള്ള ലോങ് ഡ്രസ്സില്‍ സന്തോഷവതിയായിരിക്കുകയാണ് കാജല്‍.

View post on Instagram

View post on Instagram

സ്വന്തം ചിത്രമാണ് ഗൗതം പങ്കുവച്ചത്. ' ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് വീണ്ടും യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പതുക്കെ സാധാരണ നിലയിലേയ്ക്ക് പോകുന്നു. മനോഹരമായ ഇടങ്ങളോടുള്ള എന്‍റെ ഇഷ്ടം തുടരുന്നു'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഗൗതം പങ്കുവച്ചത്. 

View post on Instagram

Also Read: ഇത് 20 പേര്‍ ഒരു മാസം കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രം; കാജലിന്‍റെ ലെഹങ്കയുടെ പ്രത്യേകതകള്‍...