ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. കുച്ച് കുച്ച് ഹോതാ ഹേ, ബാസീഗര്‍,  കഭി ഖുശി കഭി ഖം,  തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും സജീവമാണ്. 

ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും താരം ഒട്ടും പുറകോട്ടല്ല. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കജോളിന്‍റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

 

 

പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി മനോഹരിയായിരുന്നു കജോള്‍. പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ രാധിക മേനോനാണ് കജോളിനെ ഒരുക്കിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 

K A J O L ♥️

A post shared by Radhika Mehra (@radhikamehra) on Aug 1, 2019 at 9:19pm PDT