ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ല. താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സെയ്ഫിനോടൊപ്പം പ്രത്യേക്ഷപ്പെട്ട കരീനയുടെ വസ്ത്രവും ഫാഷന്‍ലോകത്തിന്‍റെ കയ്യടി നേടി.

പുളളിപ്പുലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ജാക്കറ്റാണ് കരീന ധരിച്ചത്. 'Judy Zhang' കളക്ഷനിലുളള ലിയോപാഡ് പ്രിന്‍റ് ജാക്കറ്റ് കരീനയെ കൂടുതല്‍ സ്റ്റൈലിഷാക്കി.

 

ലക്ഷ്മിയാണ് സ്റ്റൈലിസ്റ്റ്. തലമുടി അഴിച്ചിട്ട് നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.