പരസ്പരം പ്രശംസിക്കുക മാത്രമല്ല, യഥാര്‍ത്ഥ സൗഹൃദത്തിന്‍റെ തെളിവായ കുസൃതികളും കളിയാക്കലുകളുമെല്ലാം ഇവര്‍ക്കിടയിലുണ്ടാകാറുണ്ട്. പലപ്പോഴും തങ്ങളുടെ നല്ല നിമിഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. 

സിനിമാതാരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ ആഴം കാണാൻ സാധിക്കുന്നത് അത്ര സാധാരണമല്ല. എന്നാല്‍ ബോളിവുഡിലെ ഈ സൗഹൃദം തീര്‍ച്ചയായും ഏവരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. മലൈക അറോറ, കരീഷ്മ കപൂര്‍, കരീന കപൂര്‍, അമൃത അറോറ എന്നിവരെ കുറിച്ചാണ് പറയുന്നത്. 

ഇവരുടെ സൗഹൃദത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാല്‍ സഹോദരിമാര്‍ ആണെന്നതാണ്. കരീഷ്മയും കരീനയും സഹോദരിമാര്‍. മലൈകയും അമൃതയും സഹോദരിമാര്‍. എല്ലാവരും സിനിമയില്‍ ക്യാമറയ്ക്ക് മുമ്പിലെത്തി താരമായവരും ആണ്. 

നാല് പേരും ഇപ്പോള്‍ സിനിമയില്‍ അത്രകണ്ട് സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പരസ്പരം പ്രോത്സാഹിപ്പിക്കാനും പ്രചോദനമാകാനും പിന്തുണയാകാനുമെല്ലാം ശ്രമിക്കുന്ന ഇവരുടെ സൗഹൃദം ബോളിവുഡ് സിനിമാപ്രേമികള്‍ക്കെല്ലാം അറിയാവുന്നതാണ്. 

പരസ്പരം പ്രശംസിക്കുക മാത്രമല്ല, യഥാര്‍ത്ഥ സൗഹൃദത്തിന്‍റെ തെളിവായ കുസൃതികളും കളിയാക്കലുകളുമെല്ലാം ഇവര്‍ക്കിടയിലുണ്ടാകാറുണ്ട്. പലപ്പോഴും തങ്ങളുടെ നല്ല നിമിഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ മലൈകയുടെ നാല്‍പത്തിയൊമ്പാമത് പിറന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് കരീഷ്മയും കരീനയും അമൃതയും. ഇതില്‍ കരീന ആശംസയറിയിച്ച് പങ്കുവച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. 

ഭക്ഷണത്തോട് വലിയ താല്‍പര്യമുള്ളവരാണ് ഇവരെല്ലാം തന്നെ. ഇക്കാര്യവും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മനസിലാക്കാവുന്നതാണ്. ഇതിന് പുറമെ മലൈകയ്ക്ക് സ്വന്തമായി ഫുഡ് ബിസിനസും ഉണ്ട്. ഇവരുടെ ഫുഡ് ലവിനെ കുറിച്ച് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് കരീന പങ്കുവച്ചിരിക്കുന്നത്. 

റെസ്റ്റോറന്‍റിലെത്തി, മെനു ഗൗരവത്തോടെ വായിക്കുന്ന മലൈകയാണ് ഒരു ചിത്രത്തിലുള്ളത്. അടുത്തതിലാകട്ടെ ബര്‍ഗര്‍ കഴിക്കുന്ന മലൈകയും. മെനു സീരിയസായി വായിക്കുന്നത് കാണാം എന്നിട്ട് അതേ ബര്‍ഗറിലേക്ക് തന്നെ മലൈകയെത്തുമെന്നാണ് കരീനയുടെ കളിയാക്കല്‍. 

അവധി ദിവസങ്ങളിലും ഡയറ്റിലെ ചീറ്റ് ഡേയ്സിലും ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കുന്ന ചിത്രങ്ങള്‍ ഇവരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്കക്കാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് നാല് താരങ്ങളെങ്കിലും ഭക്ഷണകാര്യങ്ങളിലും അതേ മനോഭാവമാണ് ഇവര്‍ക്ക്. ഇക്കഴിഞ്ഞ ഓണത്തിന് കേരള വിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും മലൈക പങ്കുവച്ചിരുന്നു. 

മലൈകയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കരീഷ്മയും ഫോട്ടോ പങ്കുവച്ചിരുന്നു. ഇരുവരും ഒരു പാര്‍ട്ടിക്കിടെ ഒരുമിച്ച് നിന്ന് എടുത്ത ചിത്രമാണ് കരീഷ്മ പങ്കുവച്ചത്. 

അമൃതയാകട്ടെ അല്‍പം കൂടി ഒഫീഷ്യലായി മലൈകയുടെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് പിറന്നാള്‍ ആശംസയ്ക്കൊപ്പം പങ്കിട്ടത്. 

View post on Instagram

Also Read:- വിവാഹമോചനത്തിന് ശേഷം മുൻഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് മലൈക അറോറ