നീല റോംപർ ധരിച്ച് സുന്ദരിയായ കരീനയെ ട്രോളി സോഷ്യല്‍ മീഡിയ. ചിത്രം ശ്രദ്ധിച്ചാല്‍ കാരണം മനസ്സിലാകും.

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ കരീന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ ട്രോളുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. അതിനൊരു കാരണവുമുണ്ട്. 

പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ആയിരുന്നു താരത്തിന്റെ വേഷം. ചിത്രത്തില്‍ വളരെയധികം സുന്ദരിയായിരിക്കുകയാണ് താരം. എന്നാൽ എഡിറ്റിങ് കഴിഞ്ഞപ്പോൾ‌ താരത്തിന്റെ കാലുകൾ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എഡിറ്റിങ് കഴിഞ്ഞപ്പോൾ കാൽമുട്ടുകൾ കാണാതായി. ഒരു ലൈഫ്സ്റ്റൈൽ മാസികയ്ക്കു വേണ്ടിയാണ് കരീന കപൂർ ഫോട്ടോഷൂട്ട് നടത്തിയത്. 

View post on Instagram

ചിത്രത്തിന് താഴെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്‍റുകളാണുളളത്. പിറകിലെ നിഴലിൽ യഥാർഥ കാലിന്‍റെ ആകൃതി ദൃശ്യമാണെന്നും ഇതെന്താണ് എഡിറ്റ് ചെയ്യാഞ്ഞതെന്നും ആരാധകര്‍ ചോദിക്കുന്നു. എന്തായാലും ട്രോളുകള്‍ നിറഞ്ഞതോടെ ചിത്രം വൈറലായിരിക്കുകയാണ്.