ആഘോഷവേളകളിലോ വിവാഹാപ്പാര്‍ട്ടികളിലോ അണിയാനുള്ളതാകട്ടെ, വസ്ത്രങ്ങളുടെ കാര്യത്തില്‍ പുത്തന്‍ തരംഗം വരുന്നത് മിക്കവാറും ബോളിവുഡില്‍ നിന്നായിരിക്കും. ഏറ്റവും പുതിയ ഡിസൈനുകള്‍, പരീക്ഷണങ്ങള്‍ എല്ലാം ആദ്യം അരങ്ങേറുന്നതും ബോളിവുഡില്‍ തന്നെ.

'ഓണ്‍ ക്യാമറ' ഫാഷന്‍ മേളത്തേക്കാള്‍ ബോളിവുഡിലുള്ളത് 'ഓഫ് ക്യാമറ' മേളമാണ്. അതായത്, നടന്മാരോ നടിമാരോ ആകട്ടെ, സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോഴത്തേക്കാള്‍ 'ട്രെന്‍ഡി'യും 'സ്‌റ്റൈലിഷു'മായിരിക്കും സിനിമക്ക് പുറത്തെ അവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളാണെങ്കില്‍ അവരുടെ നിറപ്പകിട്ടാര്‍ന്ന ജീവിതം കുറെക്കൂടി അടുത്ത് കാണാനുള്ള അവസരവുമാകാം.

ഇത്തരത്തില്‍ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളുടേതായ നിമിഷങ്ങളെ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കുന്ന ഒരു താരമാണ് കരീഷ്മ കപൂര്‍. ഇപ്പോള്‍ കസിന്‍ സഹോദരനായ അര്‍മാന്‍ ജെയിനിന്റെ വിവാഹത്തോടനുബന്ധിച്ച് ഒരുപിടി കിടിലന്‍ ചിത്രങ്ങളാണ് കരീഷ്മ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. 

 

 

ഒറ്റനോട്ടത്തില്‍ കരീഷ്മയെ കണ്ടാല്‍ ഏതോ കല്യാണപ്പെണ്ണാണേന്നേ തോന്നൂ. അത്രയും ഇടിവെട്ട് ലുക്കിലാണ് ഓരോ ചിത്രത്തിലും കരീഷ്മ. ഗോള്‍ഡന്‍ യെല്ലോ നിറത്തിലുള്ള സ്യൂട്ടാണ് കരീഷ്മയുടെ വേഷം. മുഴുനീളത്തില്‍ സെല്‍ഫ് ഡിസൈന്‍ ചെയ്ത സ്യൂട്ടിന്റെ ബോര്‍ഡറുകള്‍ എടുത്തുകാണിക്കുന്നതാണ്. ഗോള്‍ഡന്‍ നിറവും മഞ്ഞയും ചേര്‍ന്ന ഷെയ്ഡുകളല്ലാതെ മറ്റൊന്നും സ്യൂട്ടില്‍ ഉപയോഗിച്ചിട്ടില്ല. സിമ്പിളമായ പ്ലെയിന്‍ മഞ്ഞ ഷാളിന് ആന്റിക് ഗോള്‍ഡന്‍ കസവുകര പിടിപ്പിച്ചിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Love our Indian traditions 💛🌟🙏🏼 #mehendi #familywedding #familyfestivities

A post shared by KK (@therealkarismakapoor) on Feb 2, 2020 at 1:19am PST

 

പലാസോയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പാന്റ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആകെയും തിളക്കമാണെങ്കില്‍ കൂടി, അമിതമായ പകിട്ടുണ്ടാക്കുന്ന മടുപ്പ് തോന്നുകയേയില്ല. 

സ്യൂട്ടിന് അനുയോജ്യമായ തരത്തിലുള്ളതും എന്നാല്‍ മിതമായതുമായ ആഭരണങ്ങളും കരീഷ്മ ഉപയോഗിച്ചിരിക്കുന്നു. വെള്ള കല്ലുകള്‍ ഇടയ്ക്ക് പതിപ്പിച്ച വലിയ ജുമുക്കയും നെറ്റിച്ചുട്ടിയും അതിന് ചേരുന്ന തരത്തില്‍ കല്ലുവച്ച വളയുമാണ് ആകെ അണിഞ്ഞിരിക്കുന്നത്. 

 

 

വിവാഹപ്പാര്‍ട്ടികള്‍ക്ക് അണിയാന്‍ എന്തുകൊണ്ടും നമുക്ക് കടമെടുക്കാവുന്ന ഒരു ഡിസൈന്‍ തന്നെയാണ് കരീഷ്മയുടെ സ്യൂട്ടിന്റേതെന്ന് പറയാം. സീ ഗ്രീന്‍, പീച്ച് നിറങ്ങളില്‍ ഇതുപോലെ ആന്റിക് ഗോള്‍ഡന്‍ ഡിസൈന്‍ കൂടി ചേര്‍ന്നാലോ? ഇങ്ങനെ താല്‍പര്യപൂര്‍വ്വം നിറങ്ങളെ 'മിക്‌സ്' ചെയ്ത് ഈ 'പാറ്റേണ്‍' മാതൃകയാക്കാവുന്നതാണ്. ഒപ്പം തന്നെ ആന്റിക് നിറത്തില്‍ വരുന്ന ആഭരണങ്ങളും ഒന്ന് ശ്രമിക്കാം.