ആദ്യ കര്‍വാ ചൗതിനുള്ള ഒരുക്കത്തിലാണ് മൗനി റോയ്. കൈയില്‍ മൈലാഞ്ചി അണിഞ്ഞുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ജനുവരി 27-ന് ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍ വച്ചായിരുന്നു ബോളിവുഡ് നടി മൗനി റോയിയുടെയും മലയാളിയും ദുബായില്‍ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരുടെയും വിവാഹം നടന്നത്. ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

പരമ്പരാഗത കേരള ശൈലിയിലും ബംഗാളി ശൈലിയിലും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ബംഗാളി ശൈലിയിലുള്ള വിവാഹത്തിന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി ഒരുക്കിയ ലെഹങ്കയാണ് താരം ധരിച്ചത്. കേരള ശൈലീ വിവാഹത്തിന് വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയാണ് മൗനി ധരിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം മൗനി അന്നേ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ആദ്യ കര്‍വാ ചൗതിനുള്ള ഒരുക്കത്തിലാണ് മൗനി റോയ്. കൈയില്‍ മൈലാഞ്ചി അണിഞ്ഞുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ശിവനെയും പാര്‍വതിയെയുമാണ് മൈലാഞ്ചിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

'ആദ്യത്തേത് എപ്പോഴും പ്രത്യേകതയുള്ളതാണ്. എല്ലാ സുന്ദരികള്‍ക്കും കര്‍വാ ചൗത് ആശംസകള്‍' - എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മൗനി കുറിച്ചത്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ മൈലാഞ്ചി ഡിസൈന്‍ എന്നായിരുന്നു ഗായകന്‍ തേഷറിന്റെ കമന്‍റ്. 

View post on Instagram

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് മൗനി അവസാനം അഭിനയിച്ചത്. കസ്തൂരി, ദേവോന്‍ കി ദേവ് മഹാദേവ്, നാഗിന്‍ തുടങ്ങിയ പരമ്പരകളിലൂടെ ആണ് മൗനി പ്രശസ്തയായത്. 

View post on Instagram

ഭർത്താവിന്‍റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗത്. പൊതുവേ വടക്കേ ഇന്ത്യയിലാണ് ഈ ചടങ്ങ് കാണപ്പെടുന്നത്. 

Also Read: ചര്‍മ്മ സംരക്ഷണത്തിനായി അടുക്കളയിലുള്ള ഈ നാല് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം...