ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരി ഇസബെല്ല കൈഫിനൊപ്പം മുംബൈയിലെ വീട്ടിലാണ് താരം.  

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരി ഇസബെല്ല കൈഫിനൊപ്പം മുംബൈയിലെ വീട്ടിലാണ് താരം. 

ഷൂട്ടിംങ് എല്ലാം നിര്‍ത്തിയതോടെ താരം സമയം ചെലവഴിക്കുന്നത് അടുക്കളയിലാണ്. പാചക പരീക്ഷണങ്ങളും മറ്റും ആരാധകര്‍ക്കായി കത്രീന പങ്കുവയ്ക്കാറുമുണ്ട്. 

ഏറേ ആരാധകരുള്ള കത്രീന 'ഫാഷന്‍ സെന്‍സുള്ള' ഒരു നായിക കൂടിയാണ്. ഇപ്പോഴിതാ അത് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'റെയിന്‍ബോ സ്റ്റൈലി'ലുള്ള ചിത്രങ്ങളാണ് കത്രീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

മഴവില്ല് നിറങ്ങളുള്ള മിനി ഡ്രസ്സാണ് താരത്തിന്‍റെ വേഷം. പല വര്‍ണ്ണങ്ങളില്‍ വരകളുള്ള പ്രിന്‍റഡ് ഡ്രസ്സില്‍ അതീവ സുന്ദരിയായിരിക്കുകയാണ് കത്രീന. ഒപ്പം റീബോക്കിന്‍റെ ഷൂസും താരം ധരിച്ചിരുന്നു. കത്രീനയുടെ വസ്ത്രത്തിന് കയ്യടി നല്‍കിയിരിക്കുകയാണ് ഫാഷന്‍ ലോകം. 

View post on Instagram

Also Read: 'ഇത് എന്‍റെ അമ്മയുടെ സാരി'; ചിത്രങ്ങള്‍ പങ്കുവച്ച് നടി വാമിഖ...