മലയാളത്തില്‍ നിന്ന്  തെന്നിന്ത്യ കീഴടക്കിയ താരമാണ് കീര്‍ത്തി സുരേഷ്. ദേശീയ പുരസ്കാരത്തിന്‍റെ തിളക്കം കീര്‍ത്തിയുടെ താരമൂല്യം ഇരട്ടിയാക്കി. ഇപ്പോഴിതാ കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കൂടുതല്‍ സ്ലിം ആയി  പുത്തന്‍ മേക്കോവറിലാണ് ചിത്രത്തില്‍ താരം. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവെച്ചത്. തന്‍റെ പുതിയ സിനിമയ്ക്ക് വേണ്ടി താരം മെലിയുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. 

 

പിങ്ക് നിറത്തിലുള്ള സല്‍വാറാണ് കീര്‍ത്തി ധരിച്ചത്. നിറയെ വര്‍ക്കുളള സല്‍വാറില്‍ താരം അതീവ സുവ്ദരിയായിരുന്നു. ഹെവി കമ്മലായിരുന്നു ആക്സസറീസ്.