സീറോ സൈസില്‍ കീര്‍ത്തിയുടെ പുതിയ മേക്കോവറിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിച്ചത്. കീര്‍ത്തി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്‍റെയും മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങുന്ന താരമാണ്. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും താരപുത്രി ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് തിളങ്ങുന്നത്. നടി സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ കീര്‍ത്തിക്ക് ഏറെ പ്രശംസ ലഭിക്കുകയുണ്ടായി. ബോളിവുഡില്‍ അജയ് ദേവ്ഗണിന്‍റെ നായികയായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് കീര്‍ത്തി.

സീറോ സൈസില്‍ കീര്‍ത്തിയുടെ പുതിയ മേക്കോവറിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിച്ചത്. കീര്‍ത്തി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കീര്‍ത്തി നന്നായി മെലിഞ്ഞു എന്ന കമന്‍റുകളാണ് കൂടുതലും ചിത്രങ്ങള്‍ക്ക് ലഭിച്ചു.
കീര്‍ത്തി എങ്ങനെ മെലിഞ്ഞു എന്നായിരുന്നു പിന്നീട് ആരാധകര്‍ അന്വേഷിച്ചത്. വ്യായാമവും ഡയറ്റും പിന്തുടര്‍ന്നാണ് കീര്‍ത്തി മേക്കോവര്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വീറ്റ് ബ്രഡ് ടോസ്റ്റും ധാന്യങ്ങളും പാലുമാണ് കീര്‍ത്തിയുടെ പ്രഭാത ഭക്ഷണമത്രേ.
ചപ്പാത്തിയും കറിയുമാണ് ഉച്ചയ്ക്കുള്ള ആഹാരം. ഫ്രഷ് വെജിറ്റബിള്‍ കൊണ്ടു തയ്യാറാക്കുന്ന സാലഡ് ഒഴിവാക്കാറേയില്ല. ഉറങ്ങാന്‍ പോവുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് രാത്രി ഭക്ഷണം കഴിക്കാന്‍ കീര്‍ത്തി ശ്രമിക്കാറുണ്ട്. അല്‍പ്പം ചോറും കറിയുമാണ് കഴിക്കുന്നത്. രാത്രിയിലെ മെനുവിലും ഫ്രഷ് സാലഡ് ഉണ്ട്.
അതേസമയം കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.
