തന്‍റെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഹെയര്‍ പാക്ക് പരിചയപ്പെടുത്തുന്നത്. 

തെന്നിന്ത്യൻ താരം ഖുശ്ബു സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്‌ബു ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഹെയര്‍ പാക്ക് പരിചയപ്പെടുത്തുന്നത്. 

ഉലുവ, ചെമ്പരത്തി പൂവും തളിരിലകളും, തൈര്, മുട്ട, ലാവെണ്ടർ ഓയില്‍ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാന്‍ വേണ്ട വസ്തുക്കൾ. ആദ്യം ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. അതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കുക. 

ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു നല്ല ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. കണ്ടിഷനറും ഉപയോഗിക്കാം.

View post on Instagram

Also Read: ' ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി '; ഖുശ്ബുവിന്റെ ബ്യൂട്ടി ടിപ്സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona