അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് കിയാര അദ്വാനി. ഫാഷൻ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. എന്നാല്‍  കിയാര ധരിച്ച ഒരു വസ്ത്രത്തിന്‍റെ പേരില്‍  താരത്തെ ട്രോളാനും സോഷ്യല്‍ മീഡിയ മടിക്കാറില്ല.

കഴിഞ്ഞ  ദിവസം മുംബൈയില് പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

ബ്ലാക് ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു കിയാര. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് കിയാരയുടെ ബാഗാണ്. രണ്ട് ലക്ഷത്തിന് പുറത്താണ് ഈ ബാഗിന്‍റെ വില.  ക്രിസ്റ്റ്യന്‍ ഡിയോറിന്‍റെ ബാഗാണിത്.