ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് സുന്ദരിയാണ് കൃതി സനോന്‍. എന്നാല്‍ മെലിഞ്ഞ ശരീരമായിരുന്ന താരം ഇപ്പോള്‍ 15 കിലോയോളം ഭാരം കൂട്ടിയത്രേ. പുതിയ ചിത്രത്തിന് വേണ്ടിയാണ് കൃതി ഒറ്റയടിക്ക് 15 കിലോ കൂട്ടിയത്. 

 

 

29 കാരിയായ കൃതിയുടെ പുതിയ ചിത്രത്തിലെ കഥാപാത്രം ഒരു ഗര്‍ഭിണിയുടെതാണ്. ഇതിന് വേണ്ടിയാണ് കൃതി ഭാരം കൂട്ടിയത്. ഭാരം കൂട്ടുനായി എന്തെങ്കിലും കഴിക്കുക അല്ല കൃതി ചെയ്തത്.  പകരം ഹെല്‍ത്തി ഭക്ഷണം കഴിച്ച് ആരോഗ്യപരമായ ശരീരം സ്വന്തമാക്കാനാണ് കൃതി ശ്രമിച്ചത്. എങ്ങനെ നമ്മുക്ക് ഹെല്‍ത്തിയായി ഭാരം കൂട്ടാം? 

ദിവസവും  എക്സ്ട്രാ കാലറി കഴിക്കണം. 300-500 വരെ കലോറി ദിവസവും കഴിക്കാം.  കൂടാതെ ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ആഹാരം കഴിക്കണം. പ്രോട്ടീന്‍ അടങ്ങിയ ആഹാരം ആണ് ഇതില്‍ പ്രധാനമായും കഴിക്കേണ്ടത്‌. ഇറച്ചി, മുട്ട, പ്രോട്ടീന്‍ സപ്ലിമെന്റ്സ് എന്നിവ ശീലിക്കാം.