ബംഗളുരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ വിനോദസഞ്ചാരികള്‍ക്കുപിന്നാലെ പായുന്ന സിംഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കുതിച്ചുപാഞ്ഞടുക്കുന്ന സിംഹത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. 

കര്‍ണാടകയിലെ അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. സംഭവം നടന്നത് എപ്പോഴാണെന്നുള്ള വിരവം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസരി എന്ന സിംഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹം ജീപ്പിനൊപ്പം എത്തുന്നുണ്ടെങ്കിലും ഡ്രൈവര്‍ മുഴുവന്‍ സ്പീഡിലും വാഹനമോടിച്ച് പോകുകയായിരുന്നു.