കല്യാണത്തിന് അമ്മയുടെ കെെയ്യിൽ ഇരിക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടികുറുമ്പിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മ എടുക്കാത്തതിനെ തുടർന്ന് കുഞ്ഞ് വാശിപിടിച്ച് തറയിൽ ഒറ്റ കിടപ്പ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു കുഞ്ഞിന്റെ വീഡിയോയാണ് വെെറലാകുന്നത്. അച്ഛനും അമ്മയുടെയും കല്യാണത്തിന് അമ്മയുടെ കെെയ്യിൽ ഇരിക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടികുറുമ്പിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മ എടുക്കാത്തതിനെ തുടർന്ന് കുഞ്ഞ് വാശിപിടിച്ച് തറയിൽ ഒറ്റ കിടപ്പ്.

ഇടയ്ക്ക് ഈ കുട്ടികുറുമ്പി അമ്മയെ തല പൊക്കി നോക്കുന്നതും വീഡിയോയിൽ കാണാം. മകളുടെ സങ്കടം കണ്ടപ്പോൾ അമ്മ മറ്റൊന്നും നോക്കിയില്ല. ഉടനെ തന്നെ മകളെ കയ്യിൽ വച്ച് കൊണ്ട് തന്നെ ചടങ്ങുകൾ നടത്തി. സാറാ വിക്ക്മാന്‍ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതു. 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകൾ ചെയ്തിരിക്കുന്നത്. നിരവധി ഷെയറുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ മനോഹരവും അവിസ്മരണീയവുമായ നിമിഷങ്ങളെന്നാണ് ഒരാൾ കമന്റ് ചെയ്തതു. 

View post on Instagram