ഫോട്ടോ​ഗ്രാഫറായ ക്രിസ്റ്റൻ വീവറാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അബ്രിയാന എന്നാണ് ഈ കൊച്ചുസുന്ദരിയുടെ പേര്. 

റാംപില്‍ ചുവടുവയ്ക്കുന്ന സൂപ്പർ മോഡലുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കുരുന്ന് റാംപ് വാക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? മോഡലുകളെ പോലെ വളരെ ആത്മവിശ്വാസത്തോടെ റാംപിൽ ചുവടുവയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഫോട്ടോ​ഗ്രാഫറായ ക്രിസ്റ്റൻ വീവറാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അബ്രിയാന എന്നാണ് ഈ കൊച്ചുസുന്ദരിയുടെ പേര്. പിങ്ക് നിറത്തിലുള്ള മനോഹരമായ ഫ്രോക്ക് ധരിച്ച് വളരെ രസകരമായി നടന്നുവരുന്ന മിടുക്കിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

View post on Instagram

നിരവധി പേരാണ് അബ്രിയാനയ്ക്ക് അഭിനന്ദനങ്ങളുമായി കമന്റ് ചെയ്തിരിക്കുന്നത്. ടിക്ക് ടോക്കിലൂടെ ആദ്യം പ്രചരിച്ച ഈ വീഡിയോ 18 മില്ല്യണ്‍ ആളുകളാണ് കണ്ടത്. 

Also Read: കാഴ്ചാപരിമിതിയുള്ള യുവതിക്ക് ജന്മദിനത്തില്‍ അടിപൊളി സമ്മാനം; കയ്യടിച്ച് ലോകം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona