Asianet News MalayalamAsianet News Malayalam

ലോക് ഡൗൺ; ലക്ഷദ്വീപില്‍ കുടുങ്ങി, കിടിലൻ മീന്‍ വിഭവങ്ങള്‍ തയ്യാറാക്കി ഇതാ ഒരു യുവാവ്

വളരെയധികം ആ​ഗ്രഹിച്ചാണ് അജിനാസ് ലക്ഷദ്വീപിലേക്ക് യാത്ര പോയത്. അവിടെ കറങ്ങിനടക്കുന്നതിനിടെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ച വിവരം അജിനാസ് അറിയുന്നത്.

Lockdown young man trapped in Lakshadweep, preparing lavish fish dishes
Author
Lakshadweep, First Published Apr 12, 2020, 9:38 AM IST

ഈ ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിലിരുന്ന് ബോറടിക്കുന്നുവരാണ് പലരും. എന്നാൽ, അജിനാസ് എന്ന യുവാവിന് നേരെ തിരിച്ചാണ്. ലക്ഷദ്വീപില്‍ കറങ്ങി നടന്ന് പുതിയ പാചക പരീക്ഷണങ്ങൾ ചെയ്ത് ലോക് ഡൗണിന്റെ ഓരോ ദിവസവും ശരിക്കും ആസ്വദിക്കുകയാണ് അജിനാസ്.

വളരെയധികം ആ​ഗ്രഹിച്ചാണ് അജിനാസ് ലക്ഷദ്വീപിലേക്ക് യാത്ര പോയത്. അവിടെ കറങ്ങിനടക്കുന്നതിനിടെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ച വിവരം അജിനാസ് അറിയുന്നത്. തിരിച്ച് നാട്ടിലേക്ക് മടങ്ങാനാകെ കുടുങ്ങി പോവുകയായിരുന്നു. അജിനാസ് ഇപ്പോൾ ലക്ഷദ്വീപിൽ മീൻ പിടിച്ചും ഏറെ രുചിയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കിയും ഓരോ ദിവസങ്ങളും ആഘോഷിക്കുകയാണ് ഈ പുനലൂർകാരൻ.

Lockdown young man trapped in Lakshadweep, preparing lavish fish dishes

സോഷ്യൽ മീഡിയയിൽ അജിനാസിന്റെ മീന്‍കറി വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള പുതിയ മീന്‍കറി വീഡിയോ കാത്ത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ആയിരം ഫോളേവേഴ്‌സുമായി കഴിഞ്ഞിരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വെറും രണ്ടുദിവസംകൊണ്ട് 'പിന്തുടര്‍ച്ച'ക്കാരുടെ എണ്ണം ഇരുപത്തിയോരായിരം കവിഞ്ഞു. 

ഫേസ്ബുക്കിൽ ലെെക്കുകൾ കൊണ്ട് കുന്നുകൂടുകയാണ്. ഈ ലോക് ഡൗണിനോട് അജിനാസ് നന്ദി പറയുകയാണ്. ലക്ഷദ്വീപിലെ മനോഹരമായ കാഴ്ചകളും പുതിയ പാചക പരീക്ഷണങ്ങളും കൊണ്ട് ഓരോ ദിവസവും അജിനാസ് ആസ്വദിക്കുകയാണ്. 

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് അജിനാസ്. കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ബോധവത്കരണം നടത്താനായി കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയൊട്ടാകെ ബുള്ളറ്റില്‍ നടത്തിയ 88 ദിവസം നീണ്ട യാത്രയിലൂടെയാണ് അജിനാസ് ആദ്യം ശ്രദ്ധേയനായത്. 

Lockdown young man trapped in Lakshadweep, preparing lavish fish dishes

ഫെബ്രുവരി 29 നാണ് വിമാനമാര്‍ഗം അജിനാസ് ലക്ഷദ്വീപിൽ എത്തുന്നത്. 15 ദിവസത്തേക്കായിരുന്നു അനുമതി. ലക്ഷദ്വീപിന്റെ അതിസുന്ദരമായ കാഴ്ച്ച കണ്ടപ്പോൾ മതിമറന്ന് 12 ദിവസംകൂടി നീട്ടുകയായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കപ്പല്‍, വിമാന സര്‍വീസുകള്‍ നിലച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാതായി. ആദ്യം അജിനാസിന് നിരാശയാണ് വന്നതെങ്കിലും പിന്നീട് ലക്ഷ്വദ്വീപിലെ ഓരോ ദിവസവങ്ങളും ആസ്വദിക്കാൻ തീരുമാനിച്ചു.

അങ്ങനെയാണ് കടലിൽ മീന്‍പിടിക്കാന്‍ പോവുകയും മീൻ കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുകയും ചെയ്തതു. മീൻ കൊണ്ടുള്ള വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അജിനാസ് ഏറെ ശ്രദ്ധനേടുകയായിരുന്നു.  ലക്ഷദ്വീപുകാരുടെ സ്‌പെഷ്യൽ വിഭവമാണ് 'മുളകണി' എന്ന മീന്‍കറി. അജിനാസ് ഉണ്ടാക്കിയ മുളകണി വിവരിക്കുമ്പോൾ കാണുന്നവരുടെ നാവിൽ വെള്ളുമൂറും. ഈ ലോക് ഡൗൺ ദിവസങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ആസ്വദിക്കണമെന്നാണ് അജിനാസ് നൽകുന്ന ഉപദേശം.

Follow Us:
Download App:
  • android
  • ios