Asianet News MalayalamAsianet News Malayalam

അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് പ്രണയിക്കാന്‍ വേണ്ടി മാത്രമോടുന്ന 'ലൗവ് ട്രെയിന്‍' !

ഒരു രാത്രി നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ യാത്രയില്‍ 1000ലേറെ സ്ത്രീകളും പുരുഷന്മാരുമാണ് പങ്കെടുക്കുന്നത്. ഉചിതമായ പങ്കാളികളെ നേരിട്ടുതന്നെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഉദ്ദേശം.

love train to make love between youngsters
Author
Beijing, First Published Aug 30, 2019, 9:32 PM IST

ബീജിംഗ്: ഒരു ട്രെയിന്‍ യാത്രക്കിടയില്‍ മൊട്ടിടുന്ന പ്രണയം എപ്പോഴെങ്കിലും നിങ്ങളുടെ സ്വപ്നമായിരുന്നോ ? പങ്കാളിയെ ഓടുന്ന തീവണ്ടിക്കുള്ളില്‍ നിന്ന് കണ്ടുമുട്ടുകയും അനുരക്താരകുകയും പിന്നീട് ഒരുമിച്ചൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ അടിപൊളിയാണല്ലേ, പക്ഷേ അത്ര എളുപ്പമല്ല! എന്നാല്‍ ഇത് സാധ്യമാക്കാന്‍ ഒരു സംവിധാനം തന്നെ നിലവില്‍ വന്നാലോ. അതേ അങ്ങനെ ഒരു സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലല്ല കെട്ടോ, അങ്ങ് ചൈനയില്‍!

അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം, ചൈനയിലെ ഇരുപത് കോടി അവിവാഹിതരായ ചെറുപ്പക്കാരെ പ്രണയബദ്ധരാക്കാനും അവര്‍ക്ക് പങ്കാളികളെ കണ്ടെത്താനുമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ തന്നെ തുടങ്ങിയിരിക്കുകയാണ് അവര്‍. ഒരു രാത്രി നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ യാത്രയില്‍ 1000ലേറെ സ്ത്രീകളും പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഉചിതമായ പങ്കാളികളെ നേരിട്ടുതന്നെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഉദ്ദേശം. യുവാക്കള്‍ക്ക് പുതിയ ആളുകളെ പരിചയപ്പെടാനുള്ള ഇടമായി മൂന്ന് വര്‍ഷം മുമ്പാണ് ഈ ലൗ ട്രെയിന്‍ യാത്ര ആരംഭിച്ചത്. 

മൂന്ന് വര്‍ഷത്തെ യാത്രകളിലായി 3000 ലേറെ യുവാക്കള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്തു. 10 പേര്‍ ഈ ട്രെയിനില്‍ വച്ച് കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചവര്‍ ഇതിനുളളില്‍ ധാരാളം കളികള്‍ ഒരുക്കിയിട്ടുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഇതുവഴി പരസ്പരം മനസിലാകാനാകുമെന്നാണ് ഇവരുടെ വിശ്വാസം. 


 

Follow Us:
Download App:
  • android
  • ios