പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ഫാഷനിസ്റ്റകൾക്കിടയിലും താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത് ( Madhuri Dixit ). പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ഫാഷനിസ്റ്റകൾക്കിടയിലും താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ ( social media ) സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ( photos ) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനോഹരമായ സാരി ധരിച്ചുള്ള ചിത്രങ്ങളാണ് മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് സാരിയില്‍ സുന്ദരിയായിരിക്കുകയാണ് മാധുരി. ടൊറാനി ലേബലിന്റേതാണ് സാരി. ജാമുനി ​ഗുൽദാബ്രി എന്ന പേരിലറിയപ്പെടുന്ന സാരിയുടെ പ്രധാന ആകർഷണം ഫ്ളോറൽ‌ ഡിസൈനാണ്. 

View post on Instagram

മഞ്ഞനിറത്തിലുള്ള പൂക്കളുള്ള ഡിസൈനാണ് സാരിയില്‍ ചെയ്തിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള എംബ്രോയ്ഡറിയാൽ സമൃദ്ധമായ ബ്ലൗസാണ് താരം പെയര്‍ ചെയ്തത്. ഇതേ ഡിസൈൻ തന്നെയാണ് സാരിയുടെ ബോർഡറിലും കാണുന്നത്. പർപ്പിൾ നിറത്തിലുള്ള ചോക്കറും താരം അണിഞ്ഞിട്ടുണ്ട്. ഒന്നേകാൽ ലക്ഷം രൂപയാണ് സാരിയുടെ വില. 

Also Read: ഗൗണില്‍ തിളങ്ങി മീര ജാസ്മിൻ; ചിത്രങ്ങള്‍

സാരിയോടുള്ള പ്രണയം എന്നും മാധുരി വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ സാരീ ലുക്കിലുള്ള ചിത്രങ്ങള്‍ മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ പിങ്ക് നിറത്തിലുള്ള സില്‍ക്കിന്‍റെ സാരിയില്‍ തിളങ്ങിയ ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

View post on Instagram

പിങ്കില്‍ സ്വര്‍ണനിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കുള്ള സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. ഇതിന് ചേരുന്ന എംബ്രോയിഡറി വര്‍ക്ക് ചെയ്ത പിങ്ക് ബ്ലൗസുമാണ് താരം പെയര്‍ ചെയ്തത്. ഷിതിജ് ജലോരിയാണ് ഈ സാരി മാധുരിക്കായി ഡിസൈന്‍ ചെയ്തത്. 89,800 രൂപയാണ് ഈ സാരിയുടെ വില.

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram