സോഷ്യല്‍ മീഡിയയില്‍ സജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ (Malaika Arora). നടി എന്നതിന് പുറമെ നര്‍ത്തകി (dancer), അവതാരക, മോഡല്‍ (model) എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും (diet) വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ വസ്ത്രത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മലൈക. 

വസ്ത്രത്തിന്റെ നീളവും കഴുത്തിന്റെ ഇറക്കവും നോക്കിയാണ് സ്ത്രീകളെ ചിലർ വിലയിരുത്തുന്നതെന്ന് മലൈക ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പ്രതികരിച്ചു. എന്ത് വസ്ത്രം എങ്ങനെ ധരിക്കണം എന്നത് അത് ധരിക്കുന്നവർ തീരുമാനിക്കുമെന്നും മലൈക പറഞ്ഞു. ഒരു വ്യക്തി എന്തു വസ്ത്രം ധരിക്കണമെന്ന് മറ്റുള്ളവർ ഉപദേശിക്കേണ്ടതില്ല. ഏത് വസ്ത്രമാണ് നല്ലതെന്ന് തനിക്കറിയാമെന്നും താനൊരു വിഡ്ഢിയല്ലെന്നും മലൈക കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിൽ എല്ലാ സമയത്തും ചർച്ചയായിരുന്ന തന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മലൈകയുടെ മറുപടി. 'ധരിച്ചിരിക്കുന്ന പാവാടയുടെയും മേൽവസ്ത്രത്തിൽ കഴുത്തിന്റെ ഇറക്കത്തെയും ആശ്രയിച്ചാണ് ഒരു സ്ത്രീ വിലയിരുത്തപ്പെടുന്നത്. എന്റെ കഴുത്തിന്റെ ഇറക്കത്തെ കുറിച്ച് മറ്റുള്ളവർ എന്തു പറയുന്നു എന്ന് കരുതി ഞാൻ വസ്ത്രങ്ങൾ ധരിക്കാറില്ല. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്'- മലൈക പറഞ്ഞു. 

ആർക്കും മുന്നിൽ ഇരുന്ന് ഞാൻ അവരെ വിധിക്കാറില്ല. എന്തുകൊണ്ടാണ് നിങ്ങൾ ഈ വസ്ത്രം ധരിച്ചത് എന്ന് അവരോട് ചോദിക്കില്ലെന്നും മലൈക കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രം ഞാൻ ധരിക്കും. എന്തു ധരിക്കണമെന്നും എന്തു ധരിക്കില്ലെന്നും തീരുമാനിക്കാൻ എനിക്കറിയാം. ഞാ‍ൻ ഒരു വിഡ്ഢിയല്ല. ഇനി നാളെ എനിക്ക് ഈ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തോന്നുന്നില്ലെങ്കിൽ ഞാൻ ധരിക്കില്ല. പക്ഷേ, അത് എന്റെ തീരുമാനമാണ്. അതിൽ എനിക്ക് ആരുടെയും അഭിപ്രായം ആവശ്യമില്ല'- മലൈക വ്യക്തമാക്കി.

Also Read: സറോഗസ്സിയെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും മനസ്സ് തുറന്ന് സണ്ണി ലിയോൺ