ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ്  മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവസുന്ദരികൾക്ക്  46കാരിയായ മലൈക എപ്പോഴും വെല്ലുവിളിയാണ്. 

ആരാധകരെയും ഫാഷനിസ്റ്റകളെയും അത്രയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വീണ്ടും ഒരു സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ്. മെറ്റാലിക് ഗ്ലേസ് ഉള്ള പിങ്ക് ഡ്രസ്സ് ആണ് മലൈക ധരിച്ചത്.

 

 

ഷോൾഡർ പാഡ് ആയിരുന്നു ഈ ഡ്രസ്സിലെ പുതുമ. ഇറക്കമുള്ള നെക്‌ലൈന്‍, ചെറിയ പഫുകളോടു കൂടിയ ഫുൾ സ്ലീവ് കൈകൾ, ടോപ്പിന്റെ മുകൾ മുതൽ താഴെ വരെ നീളുന്ന സിബ് എന്നിവയും സ്റ്റൈലിഷ് ലുക്ക് നൽകി.ഈ ഹോട്ട് ലുക്കിലുളള ചിത്രങ്ങള്‍ മലൈക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.