ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മലൈക അറോറ പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. എന്നാല്‍ അതൊന്നും തന്നെ മലൈകയെ ബാധിക്കാറില്ല എന്നതാണ് സത്യം. 

മലൈക അറോറ ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 45-ാം വയസ്സിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ താരത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ല. 16കാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രവും താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

വെറും വര്‍ക്കൗട്ട്  ചിത്രമല്ല, ഇത് മലൈക യോഗ ചെയ്യുന്നതിന്‍റെ ചിത്രമാണ്. മലൈക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. യോഗ തന്‍റെ ജീവിതത്തെ മാറ്റിമറിച്ചു എന്നും താരം പറയുന്നു.