മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. താരദമ്പതികളുടെ മക്കളോട് അതേ ഇഷ്ടം മലയാളികള്‍ക്കുണ്ട്.  മകള്‍ മാളവിക എന്നാണ് ഇനി സിനിമയിലേക്ക് എന്നാണ് മലയാളികള്‍ ആകാംഷയോടെ ചോദിക്കുന്ന ചോദ്യം. 

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. താരദമ്പതികളുടെ മക്കളോട് അതേ ഇഷ്ടം മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും മൂത്തമകന്‍ കാളിദാസന്‍ കുട്ടിയായിരുന്നപ്പോള്‍ സിനിമയിലെത്തിയതാണ്. നായകനായും കാളിദാസന്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മകള്‍ മാളവിക എന്നാണ് ഇനി സിനിമയിലേക്ക് എന്നാണ് മലയാളികള്‍ ആകാംഷയോടെ ചോദിക്കുന്ന ചോദ്യം.

ഇപ്പോഴിതാ മാളവിക ജയറാം അരങ്ങേറ്റം കു റിച്ചിരിക്കുകയാണ് . എന്നാല്‍ സിനിമയില്‍ അല്ല, താരപുത്രി ഫാഷന്‍ ലോകത്താണ് തന്‍റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാരമായ മിലന്‍ ഡിസൈനിന് വേണ്ടിയാണ് മാളവിക മോഡലായത്.

ബനാറസി പട്ടുസാരിയുടുത്ത് അതീവസുന്ദരിയായാണ് മാളവിക എത്തിയത്. ചിത്രങ്ങള്‍ മാളവിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View post on Instagram

അരങ്ങേറ്റം കുറിക്കാന്‍ അവസരം തന്ന മിലന്‍ ഡിസൈന്‍സിനോട് നന്ദി പറയാനും മാളവിക മറന്നില്ല. മോഡലിങ്ങും സ്പോര്‍ട്ട്സും ഇഷ്ടമുളള മാളവിക യുകെയില്‍ നിന്ന് പിജി കഴിഞ്ഞ് നില്‍ക്കുകയാണ്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram


View post on Instagram