പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. 

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ (malavika mohanan). നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും (bollywood) സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട് 

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് (photos) സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് (pink) നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു.

View post on Instagram

ഷീർ ദുപ്പട്ടയാണ് താരം പെയർ ചെയ്തത്. ടൊരാനി ഡിസൈൻസിന്റേതാണ് ഈ ലെഹങ്ക. 1.6 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. പേൾ ചോക്കറാണ് ഇതിനൊപ്പം താരം അണിഞ്ഞത്. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: മനോഹരമായ ഡ്രസ്സില്‍ ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ